Wednesday, June 17, 2009

പ്രയാണം

അകന്നു പോയ ഇരുട്ട് അടുത്തടുത്ത് വരുന്നതുപോലെ
മനസ്സിന്റെ ഗർഭത്തിൽ ചിതലരിക്കുന്ന ഓർമ്മകൾ
ദ്രവിച്ച ചിന്തകൾ
ആത്മാവിനു തീ പിടിക്കുമ്പോൾ ഒരു കട്ടപ്പുക അന്തരീക്ഷത്തെ വൃണപ്പെടുത്തുന്നു.
മനസ്സിന്റെ കുഷ്ഠം ജന്മാന്തരങ്ങളിലേയ്ക്ക് പടരുന്നു.
ലക്ഷ്യമില്ലാത്ത യാത്ര,
ചിന്തകളുടെ ഇടുക്കിൽ ദ്രവിച്ച ചീളുകൾ എരിയുന്ന ഗന്ധം.
മാറ്റങ്ങൾ കണ്ടെത്താൻ മടിക്കുന്ന മനസ്സ്.
പകലിന്റെ വെട്ടം അഗ്നിയാ‍യ്,ലാവയായ്
പടർന്ന് പടർന്ന്…………………?

11 comments:

കാപ്പിലാന്‍ said...

അങ്ങനെ പടര്‍ന്നു പടര്‍ന്നു പിടിക്കട്ടെ . നല്ല കവിത അനൂപ്‌

Sabu Kottotty said...

പടര്‍ന്നുപടര്‍ന്ന് കാട്ടുതീയാകട്ടെ...
ഇഷ്ടപ്പെട്ടു മാഷേ...

Junaiths said...

nannaayi

ramanika said...

kavithayum kathayum anoopinu cherunnu,
vazhangunnu!
njan anupine vanagunnu!

അരുണ്‍ കരിമുട്ടം said...

മനസ്സിന്റെ കുഷ്ഠം ജന്മാന്തരങ്ങളിലേയ്ക്ക് പടരുന്നു

ഇത് പടരാനാണൊ എല്ലാരുടെയും ആഹ്വാനം?

വാഴക്കോടന്‍ ‍// vazhakodan said...

പകലിന്റെ വെട്ടം അഗ്നിയാ‍യ്,ലാവയായ്
പടർന്ന് പടർന്ന്…………………?

പടരട്ടെ അധിവേഗം പടരട്ടെ.....കൊള്ളാം സുഹൃത്തെ നല്ല വരികള്‍....

ചാണക്യന്‍ said...

നല്ല വരികള്‍ അനൂപ്...ആശംസകള്‍..

തോമ്മ said...

kollallo........
aashamsakal....

Areekkodan | അരീക്കോടന്‍ said...

മനസ്സിന്റെ കുഷ്ഠം ജന്മാന്തരങ്ങളിലേയ്ക്ക് പടരുന്നു.
Real fact....

വികടശിരോമണി said...

അരുണിന്റെ സംശയം തീർച്ചയയും ന്യായമാണ്.:)
കൊള്ളാം,അനൂപ്.

Thus Testing said...

നല്ല ശക്തിയുള്ള വരികള്‍ ..നന്നായി.