കാറ്റ് മനസ്സിന്റെ മരുഭൂമികളിൽ പൊടിപറത്തി രസിച്ചു.
കാറ്റ്ഇന്നലെയുടെ തുറന്നിട്ട ജാലകത്തിൽ വിഷവായു നിറച്ചു.
കാറ്റ്മഴയുടെ തുള്ളികൾക്കൊപ്പം അമ്ലവും വർഷിച്ചു.
കാറ്റ് ഇരുണ്ടഗർഭപാത്രത്തിൽ നിന്നും മോചനം തേടാതെ
വേദനകളും അടങ്ങാത്ത മോഹങ്ങളും ബാക്കി വച്ചു
കാറ്റ് ശവങ്ങൾ പട്ടങ്ങളാക്കി ഭൂമിക്കുമേളിൽ പറത്തി
.കാറ്റ്ചുടു ചോരയും ചാരവും വാരി വിതറി
10 comments:
അനൂപെ....
“ശവങ്ങൾ പട്ടങ്ങളാക്കി ഭൂമിക്കുമേളിൽ പറത്തി.“-
അത് കാറ്റിന്റെ കുറ്റമാണോ?:)
കാറ്റ് മനസ്സിന്റെ മരുഭൂമികളിൽ പൊടിപറത്തി രസിച്ചു......
ആദ്യ പ്രാവശ്യത്തെ കാറ്റൊഴിച്ചു മറ്റുള്ള എല്ലാ കാറ്റുകളും മാറ്റി നോക്കു..
കവിത കൂടുതല്‍ സുന്ദരിയാകും
കാറ്റു ഒരു കൊടുങ്കാറ്റായി കഴുമരങ്ങള്‍ തീര്‍ത്തു
ഹന്ല്ലലത്തിനോടു യോജിക്കുന്നു ഒരു പരിധി വരെ...അധിക കാറ്റെടുത്തു കളഞ്ഞാല്‍ മാത്രം പോരാ...പിന്നേയും മിനുക്കേണ്ടി വരും...കാറ്റുപോകാതെ കാക്കണമെങ്കില്..
യിടെയായി ഡെഫിനീഷനുകളാണല്ലൊ..എന്ത് പറ്റി?
കാറ്റിന്റെ വിവിധ ഭാവങ്ങള്‍ കവിതയിലൂടെ അവതരിപ്പിച്ചിരിക്കുന്നു...ഭാവുകങ്ങള്‍
ഇപ്പോള്‍ നമ്മുടെ നാട്ടില്‍ കാറ്റൊന്നും ശരിക്കു വീശാറില്ല...നാടു മുഴുവന്‍ ഫ്ലാറ്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയല്ലേ
kollaam ...nalla varikal...
ആശംസകൾ
nannaayirikkunnu..
Post a Comment