ഒരു കാലത്തെത്ര സുന്ദരമായിരുന്നെന്റെ ഗ്രാമം.
മരുപ്പച്ചകൾ തിണിർത്ത വരമ്പുകൾ
പുൽമേടുകൾ ചെറുഞാറുകൾ നിറഞ്ഞ പാടങ്ങൾ
തത്തയും കൊറ്റിയും ചെറു വാലാട്ടി കിളിയും ചിലച്ചൊച്ച വച്ച പുലരികളും
മഞ്ഞിന്റെ നേർത്ത കണികകൾ ചെറുനെൽകതിരുകളിൽ
ഉമ്മ വച്ചുറങ്ങും പ്രഭാതങ്ങളും.
പുലരി കുളിരായ് ഓടിയെത്തുന്ന മഴമേഘങ്ങളും.
ഓർത്തുനോക്കിയാലെത്ര സുന്ദരം.
ഹാ! എത്ര മനോഹരം എന്റെ ഗ്രാമം.
തിരുവാതിര നോമ്പുനോറ്റ പെൺകിടാവും.
ചെളികുണ്ടു നിറഞ്ഞ വഴിയിലൂടെ ആടിയുലഞ്ഞൂ നീങ്ങിയ കാളവണ്ടിയും
രാത്രിയിലെ യാത്രകാരന് ദിശകാട്ടിയ ചൂട്ടുകറ്റയും.
രാത്രികാലത്തെ ഭയപ്പെടുത്തിയ കൂമൻ പക്ഷിയുടെ
രോദനവും ചെറുകണികകളായി മനസ്സിൽ പെയ്തിറങ്ങുന്ന ഓർമ്മകൾ.
ഹാ! എത്ര സുന്ദരം, എത്ര മനോഹരം എന്റെ ഗ്രാമം.
9 comments:
കവിത നന്നായിട്ടുണ്ട്,
വീണ്ടും വരാം...
നന്ദി കൂട്ടുകാരാ
“ചെളികുണ്ടു നിറഞ്ഞ വഴിയിലൂടെ ആടിയുലഞ്ഞൂ നീങ്ങിയ കാളവണ്ടിയും
രാത്രിയിലെ യാത്രകാരന് ദിശകാട്ടിയ ചൂട്ടുകറ്റയും.“-
നല്ല വരികള്‍ അനൂപ്..ഗ്രാമക്കാഴ്ച്ച നന്നായി..
ഹാ! എത്ര സുന്ദരം, എത്ര മനോഹരം
swargathekkaal sundaram!
കോതനല്ലൂര്‍ ഇപ്പോഴും സുന്ദരം തന്നെ.. :)
കരയറ്റൊരായാസല് ഗ്രാമഭംഗി...
ആശംസകള്‍
ഹോ!!
എന്റെ അനൂപേ;
ഇതു വായിച്ചിട്ട് കുളിരു കോരുന്നു..
നീ തിരിച്ച് വാ ജന്മനാട്ടിലേക്ക് (ആരക്കുഴ)
ഇവിടെ നിന്നും ഇതൊന്നും ഇപ്പോഴും മാഞ്ഞുതുടങ്ങിയിട്ടില്ല..
അടുത്ത വണ്ടി പിടിച്ച് വേഗം വാ..
സുന്ദരമായ കുറിപ്പുകള്‍ ...ആശംസകള്‍
Post a Comment