ഏങ്ങും ഫ്ലാറ്റുകൾ, പെരുകിയ ജനത്തിനു തലചായ്ക്കാനിടമില്ല.
വയലുകൾ മൺകൂനകൾ, പണിതിട്ട പുരത്തറകൾ
ഉണങ്ങി വരണ്ട വരമ്പുകൾ
തോട്ടിൽ വെള്ളമില്ല.
ഉള്ളവ അഴുക്കുചാലുകൾ
മണ്ഡരി വന്നുണങ്ങിയ തെങ്ങുകൾ
കാലത്തിൻ സ്മൃതിയായ് മാറിയ കിളികളുടെ ശബ്ദം
ഇന്നത് വേസ്റ്റേൺ സംഗീതത്തിന്റെ കിരുകിരുപ്പും.
തൂമ്പയും തൊപ്പിപ്പാളയുമേന്തിയ കർഷകരില്ലിന്ന്
അവരെല്ലാം ടൈയ്യും കോട്ടും സ്യൂട്ടുമിട്ട ജോലിക്കാർ
തിരുവാതിര നോമ്പുനോറ്റ പെൺകിടാവില്ല
പകരം ജീൻസും ലിപ്റ്റിക്കുമിട്ട സുന്ദരികൾ
നഗരത്തിന്റെ തിരക്ക് ഗ്രാമത്തിലേയ്ക്ക് എത്തിനില്‍ക്കുന്നു.
തിരക്കേറിയ വീഥികൾ, പരസ്യബോർഡുകൾ
എവിടെയും ഇന്റ ർ നെറ്റും മൊബൈലും
മാതൃഭാഷമറന്ന മലയാളിയും.
രാത്രികാലത്ത് വഴിയാത്രകാരന് ദിശകാട്ടിയ ചൂട്ടുകറ്റയില്ലിന്ന്
അതിന്റെ സ്ഥാനത്ത് ഹൈപവ്വർ ലൈറ്റുകളും.
മോട്ടോർ ബൈക്കുകളുടെ കാതടിപ്പിക്കുന്ന ശബ്ദവും.
നടന്ന് പോകുന്നവർ നന്നേ ചുരുക്കം.
ഏങ്ങും വാഹനങ്ങൾ
ഓണമില്ല വിഷുവില്ല ദശപുഷപം ചൂടിയ പെൺകിടാങ്ങളില്ല.
അവയുടെ സ്ഥാനത്ത് ഇന്ന് വെറും ആഘോഷങ്ങൾ മാത്രം
ഓർക്കുന്നു ഞാനന്റെ ഗ്രാമത്തെ വേദനയോടെ
ഒരിക്കലും തിരിച്ചുകിട്ടില്ലാ ആ കാലം
വേദനയോടെ ഞാനൊരിറ്റുകണ്ണീർ പൊഴിക്കട്ടെ
ചെറുതായെങ്കിലും.
7 comments:
ഹിഹിഹിഹിഹിഹിഹിഹിഹി..
ഇത് കലക്കി...
ഗ്രാമമ,വേദനയോടെ ഞാനൊരിറ്റുകണ്ണീർ പൊഴിക്കട്ടെ
സാരമില്ല കുട്ടീ.
കാലത്തിന്റെ മാറ്റങ്ങള്‍ ... അംഗീകരിക്കാതെ നിവൃത്തിയില്ല നമ്മള്. മനസ്സില്‍ ഇതെല്ലാം വേദനയായി അവശേഷിക്കും. നമ്മള് മനസ്സിനെ നിര്‍മ്മലതയോടെ സൂക്ഷിക്കാം.
അപ്പൊ ഇനി ഗ്രാമം നാളെ ഗ്രാമം മറ്റന്നാള്‍ ഇതൊക്കെ പോരട്ടെ
കൊള്ളാം...
എങ്കിലും പ്രിയങ്കരം എനിക്കെന്റെ ഗ്രാമം തന്നെ..
കോതനല്ലുരും ഇങ്ങനൊക്കെ സംഭവിച്ചോ ? ഒന്ന് വന്നു പരിശോധിച്ചിട്ടെ ഉള്ളൂ ബാക്കി കാര്യം ! ഹി ഹി
കവിത നന്നായി .. പല മാറ്റങ്ങളും അനിവാര്യതകള്‍ കൂടിയാണ് .
Post a Comment