Thursday, June 18, 2009

ഒരു പ്രേമം ജനിക്കുന്നു.

കണ്ണൂകൾ കണ്ണുകളുമായി കോർക്കുമ്പോഴുണ്ടാകുന്ന ലജ്ജയിൽ
നിന്നും ഒരു പ്രേമം ജനിക്കുന്നു.
കർക്കിടകത്തിലെ മഴ കഴിഞ്ഞു വന്ന ചിങ്ങത്തിന്റെ
മധുരമാണ് പ്രേമത്തിന്.
പ്രേമം
ഒറ്റപ്പെടലിൽ നിന്നും മുക്തിനേടിയ മനസ്സിന്റെ ആശ്വാസമാണ്.
പ്രേമം
ഇരുട്ടിൽ പ്രകാശം പരത്തുന്ന മിന്നാമിനുങ്ങാണ്.
പ്രേമം
അനന്തമായ സാഗരത്തിലെ അതിസൂക്ഷമമായ ഒരു കണികയാണ്.
പ്രേമം
വസന്തത്തിന്റെ നിറപകിട്ടാണ്.
പ്രേമം
ആനന്ദം നിറഞ്ഞ മനസ്സിന്റെ കണ്ടെത്തലാണ്.

6 comments:

ചാണക്യന്‍ said...

((((((ഠേ))))))

പ്രേമമാണ് അഖിലസാരമൂഴിയില്‍...:)

അനില്‍@ബ്ലോഗ് // anil said...

നിന്നെപ്പോലെ നിന്റെ അയല്‍ക്കാരിയെയും പ്രേമിക്ക ഉണ്ണീ.

ഹരീഷ് തൊടുപുഴ said...

കൊള്ളാം!!!

നല്ല നിര്‍വചനങ്ങള്‍..

ramanika said...

ഈ നിത്യഹരിതയാം ഭൂമിയലല്ലാതെ കാമുകഹൃദയങ്ങളുണ്ടോ?
സ്വപ്നങ്ങളുണ്ടോ … .. .. … . ഗന്ധര്‍വ്വഗീതമുണ്ടോ….
…. കൊതി തീരും വരെ ഇവിടെ premichu മരിച്ചവരുണ്ടോ…?????????

ദീപക് രാജ്|Deepak Raj said...

അണ്ണന്‍ കൊള്ളാമല്ലോ. ആട്ടെ സുധീഷിനെ അറിയാമോ?

Unknown said...

ചിങ്ങത്തില്‍ നിന്നും കര്‍ക്കടകത്തിലേക്കുള്ള ദൂരമാണു പ്രേമമെന്നു കൂടി എഴുതുന്നു. :-)

നന്നായി..