Tuesday, May 20, 2008

കാളവണ്ടി

നാട്ടിലൊരു കാളവണ്ടിയുണ്ട്.
മീശപിരിയനായ പോത്തേട്ടന്റെ
കാളവണ്ടി
കുണ്ടും കുഴിയും വീണ വഴിയിലൂടെ
ആടിയുലഞ്ഞു പോകുന്ന കാളവണ്ടി
മത്തായിച്ചന്റെ പലചരക്ക് കടയിലേക്ക്
സാമാനങ്ങള്‍ കൊണ്ടു വരാനും
കിട്ടുണ്ണി നായരുടെ ചായപീടികയില്‍
വാഴക്കുലകള്‍ എത്തിക്കാനും
പോത്തേട്ടന്റെ കാളവണ്ടി
വേണം
നാട്ടിലെ മണ്‍ പാതയിലൂടെ ആടിയുലഞ്ഞൂ
പോത്തേട്ടന്റെ കാളവണ്ടി പോകുന്നതു കാണാന്‍
നല്ല്ല ശേലാ
കുട്ടിക്കള്‍ സുകുളില്‍ പോകുമ്പോഴും
വരുമ്പോഴും പോത്തേട്ടന്റെ കാളവണ്ടി
കണ്ടാല്‍ ഇന്ന് ഇന്റര്‍ നെറ്റ് നോക്കുന്നാ
ഭംഗിയോടെ നോക്കി നില്‍ക്കൂം
കറുത്ത കാളയാ‍യ കുട്ടനും വെളുത്ത കാളയായ
രാമനുമാണ് പോത്തേട്ടന്റെ കാളവണ്ടിയുടെ
സാരഥികള്‍

13 comments:

പാമരന്‍ said...

ഈ പോത്തേട്ടന്‍റെ ഒരു കാര്യം..!

Ranjith chemmad / ചെമ്മാടൻ said...

മരമണ്ടന്‍ കാളകള്‍.....

CHANTHU said...
This comment has been removed by the author.
CHANTHU said...
This comment has been removed by the author.
CHANTHU said...

ആ മീശപിരിക്കാരന്റെ കാളകള്‍ കണ്‍മുമ്പിലുള്ളപോലെ....

Areekkodan | അരീക്കോടന്‍ said...

Nalla oermmakaL...

ബഷീർ said...

അനൂപേ.. ഈ പോത്തേട്ടന്‍ കാളവണ്ടി വിറ്റ്‌ കാറു വാങ്ങിയത്‌ എഴുതൂ..

OT
മുകളിലെ പോട്ടത്തിന്റെ സൈസ്‌ ഒന്ന് ചെറുതാക്കുക .. ബ്ലോഗ്‌ റ്റൈറ്റില്‍ കളര്‍ മഞ്ഞപോലത്തെ വെള്ളയാക്കിയാല്‍ നന്ന്

കാപ്പിലാന്‍ said...

ഇനിയും കവിത എഴുതരുത്‌ :) ഇത് ഒന്നാം വാണിംഗ് .

കുട്ടിക്കാലത്ത് വീടിന്റെ മുന്നില്‍ കൂടി കാള വണ്ടിക്കാരനെയും കൊണ്ടുപോകുമ്പോള്‍ വല്യ ഒരാഗ്രഹമായിരുന്നു .ഒരു കാളവണ്ടിക്കാരന്‍ ആകണമെന്ന് .

Jayasree Lakshmy Kumar said...

ഏതെങ്കിലും നാട്ടുമ്പ്രദേശത്തു കൂടി പോകുന്ന ഒരു കാളവണ്ടിയുടെ ചിത്രം ആ നാട്ടും‌പ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ ആരും പോസ്റ്റുന്നില്ലല്ലോ എവിടെയും. കഷ്ടം. ഫോട്ടോ എടുപ്പുകാര്‍ക്കാര്‍ക്കെകിലും അങ്ങിനെ ഒരു ചിത്രം കിട്ടിയാല്‍ ഒന്നു പോസ്റ്റിക്കൂടേ

Vishnuprasad R (Elf) said...

ഒരു കാളവണ്ടി നേരില്‍ കാണണം എന്നത് എന്റെ ഒരു അതിയായ ആഗ്രഹമാണ്.അതിനെവിടെയാ ഇന്ന് കാളവണ്ടി നിലവിലുള്ളത്.



"കുട്ടിക്കള്‍ സുകുളില്‍ പോകുമ്പോഴും
വരുമ്പോഴും പോത്തേട്ടന്റെ കാളവണ്ടി
കണ്ടാല്‍ ഇന്ന് ഇന്റര്‍ നെറ്റ് നോക്കുന്നാ
ഭംഗിയോടെ നോക്കി നില്‍ക്കൂം"

നല്ല ഒരു ചിരി സമ്മാനിച്ചതിനു നന്ദി.ചിരിച്ചു ചിരിച്ച് ചാകാറായി

അജയ്‌ ശ്രീശാന്ത്‌.. said...

ഇപ്പോ കാളവണ്ടിയൊക്കെ
കാണാനുണ്ടോ...മാഷേ.....
എപ്പോഴെങ്കിലും
എവിടെയെങ്കിലും
അത്തരമൊന്ന്‌ കണ്ടാല്‍
മഹാഭാഗ്യം
എന്ന്‌ പറയേണ്ടി വരും....ല്ലേ...

ഫസല്‍ ബിനാലി.. said...

ആഴമുള്ള വരികള്‍ രസകരമായി അവതരിപ്പിച്ചു..
ആശംസകള്‍........

ഗീത said...

അനൂപേ എനിക്ക് കാളവണ്ടി കണ്ടാല്‍ സത്യമായിട്ടും സങ്കടം വരും, അടിയും കൊണ്ട് ഭാരം വലിക്കുന്ന ആ പാവം കാളകളെ ഓര്‍ത്ത്.

(പിന്നെ കാപ്പിലാന്‍ പറഞ്ഞതു കേള്‍ക്കണം കേട്ടോ. ഈ കാളവണ്ടി എന്നൊക്കെ പറയുന്നത് കാപ്പിലാന് കവിത എഴുതാനുള്ള സബ്ജക്റ്റ് അല്ലേ? നമ്മളെന്തിന് അതൊക്കെ കവര്‍ന്നെടുക്കണം?)