മഴ പെയ്യുമ്പോള്‍ തോടിയിലൂടെ ഒന്നിറങ്ങി നടക്കണം.
കേശവേട്ടന്റെ ആലയില്‍ കാച്ചിയ പൂവന്തുമ്പാ കൊണ്ട്
പറമ്പില്‍ അങ്ങിങ്ങായി നാലഞ്ചു ചാലുകള്‍ കീറണം.
പായല്കറപുരണ്ട ഓട്ടിറമ്പിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളത്തില്‍
തല നനച്ച് അഹ്ലാദത്തോടെ തുള്ളിചാടണം.
നാലഞ്ചുനാളുകള്‍ മുന്നെയുള്ള പത്രത്തിന്റെ താളുകള്‍ വലിച്ചു കീറി
വള്ളമുണ്ടാക്കണം.
അയലത്തെ ദേവകി ചേച്ചിടെ കയ്യാലപൊക്കത്തു
നിന്നും കുതിചെത്തൂന്ന കലക്കവെള്ളത്തില്‍ ആ കടലാസു വള്ളങ്ങള്‍
ഒഴുക്കി അവയ്കോപ്പം മഴ നനഞ്ഞ് നടക്കണം.
രാത്രിയായാല്‍ തേക്കെലെ ജോസേഫു ചേട്ടനും അവറാച്ചന് ചേട്ടനും ഒപ്പം
വഴുക്കലുള്ള പാടവരമ്പിലൂടെ ഊത്തപിടിക്കാന്‍ പോണം.
ഉമ്മറത്ത് നീലചായം പൂശിയ ഉരുണ്ട വലിയതൂണില് ചാരി നിന്ന്
കാതുകള്‍ അടച്ചും തുറന്നും മഴയുടെ ഇരമ്പല്‍ കേള്‍ക്കണം.
ഇറമ്പലടിക്കുന്ന ഇളം തിണ്ണയില്‍ നിന്ന് കൈകള്‍ രണ്ടും നീട്ടി
ആ ചാറ്റലിന്റെ കുളിര് ഏറ്റുവാങ്ങണം.
രാത്രി പുറത്ത് ആനന്ദാനൃത്തമാടുന്ന മഴയുടെ സംഗീതം കേട്ട്
നല്ലൊരു പുതപ്പിനുള്ളില്‍ ഒന്നുമറിയാതെ ചുരുണ്ടു കൂടി ഒന്നുമയങ്ങണം.
16 comments:
Nice Feel :-)
ഹൊ.. ആലോചിക്കുമ്പോള്‍ തന്നെ കുളിര് കോരുന്നു.
ഹൌ, യെന്തൊരു മഴ
ഈ മഴ നനയാന്‍ ഞാനുമുണ്ട്.....ഇവിടെയും ഇപ്പോള്‍ മഴക്കാലമാണ്....
മഴ ചിന്തകള്‍ കൊള്ളാം പിള്ളേച്ചാ....ഇവിടെ ഞങ്ങള്‍ കളിവള്ളം ഒക്കെ ഉണ്ടാക്കി മഴയത്തു ഇടുന്ന തിരക്കിലാണ്...താഴെ തോട്ടില്‍ നാളേ ഊത്ത പിടിക്കാന്‍ പോകണം..പുളിയില ചമ്മന്തി അരക്കണം.മീന്‍ ഒക്കെ വെച്ചു ചുട്ടെടുക്കുന്ന ചമ്മന്തി..
അങ്ങനെ നാളെ ഞങ്ങള്‍ തിരക്കിലാണ്
പിള്ളേച്ചോ...മര്യാദയ്ക്കൊരു മഴ കണ്ടിട്ട് കൊല്ലം രണ്ടായി....വെറുതേ ഓരോന്ന് പറഞ്ഞ് കൊതിപ്പിക്കല്ലേ.......
ഞാന്‍ ദേ ആ അരിച്ചാലില് മുക്കിക്കൊല്ലും.......
കൊതിപ്പിക്കല്ലേ പിള്ളേച്ചാ..
ആഹാ..,മഴയുടെ കൊതിപ്പിക്കുന്ന ഭാവങ്ങള്‍...അധികമൊന്നും പറയാതെ തന്നെ പറഞ്ഞിരിക്കണു ഈ മഴയെത്ര സുന്ദരിയാണെന്നു...ഓര്‍മ്മകളില്‍ നനവായ് പെയ്തിറങ്ങാന്‍ മഴ പെയ്തുകൊണ്ടേയിരിക്കട്ടെ..:)
“ഉമ്മറത്ത് നീലചായം പൂശിയ ഉരുണ്ട വലിയതൂണില് ചാരി നിന്ന്
കാതുകള്‍ അടച്ചും തുറന്നും മഴയുടെ ഇരമ്പല്‍ കേള്‍ക്കണം.ഇറമ്പലടിക്കുന്ന ഇളം തിണ്ണയില്‍ നിന്ന് കൈകള്‍ രണ്ടും നീട്ടി
ആ ചാറ്റലിന്റെ കുളിര് ഏറ്റുവാങ്ങണം.“..ഈ വരികള്‍ ഞാന്‍ കൂടെ കൊണ്ടുപോവാട്ടോ....:)
അല്ല ഇതെന്താത് ഹെന്റമ്മോ.. ബൂലോഗം മൊത്തം മഴയോ..?
മഴയോട് മഴതന്നെ..
ഒരു മഴ നനഞ്ഞ സുഖം..!
അവസാനം പനി പിടിച്ച് കിടപ്പിലാകാതിരുന്നാല് മതി.
മഴയുടെ കാര്യം മിണ്ടരുത് എന്ന് പറയാന്‍ വന്നതായിരുന്നു.. പിന്നെ വായിച്ച് ലയിച്ചു..
OT
കാന്താരികുട്ടി.. സഹിക്കിണില്ലാട്ടാ.. ഇങ്ങിനെ കൊതിപ്പിക്കല്ലേ ( എന്റെ കാര്യമല്ല )
ഉമ്മറത്ത് നീലചായം പൂശിയ ഉരുണ്ട വലിയതൂണില് ചാരി നിന്ന്
കാതുകള്‍ അടച്ചും തുറന്നും മഴയുടെ ഇരമ്പല്‍ കേള്‍ക്കണം.
-അതാണ്..!
മഴയത്ത് ഓടിച്ചാടി നടന്ന കുട്ടിക്കാലം മനസ്സിലെത്തി!.
ഇവിടെ വന്ന ഏല്ലാവര്‍ക്കും നന്ദി
“ മഴ പെയ്യുമ്പോഴേ നമ്മുടെ കുഞ്ഞുങ്ങളെങ്ങനെടീ..
ഇടി വെട്ടുമ്പോഴേ നമ്മുടെ കുഞ്ഞുങ്ങളെങ്ങനെടീ....
മഴ പെയ്യുമ്പോഴേ നമുക്കു കൊട്ടിലു ചൂടാലോ...
ഇടി വെട്ടുമ്പോഴേ നമുക്കു പന്തലേ പോവാലോ...”
അനൂപ് മാഷേ...
മഴക്കാലം എന്നും തരുന്നത് നല്ല പഴയ ഓര്‍മ്മകള്‍ തന്നെ... അല്ലേ?
:)
Post a Comment