Wednesday, May 14, 2008

ഗുണ്ട

എതൊരു ഗുണ്ടയുടെയും നിലനിലപിന്റെ
അടയാളങ്ങളാണ് പിച്ചാത്തി മുനകള്‍
രാകി മിനുക്കിയ പിച്ചാത്തിമുന ഗുണ്ടയുടെ
തിളക്കം കൂട്ടും.
കുപ്പിചില്ല് കലക്കിയ വെള്ളം, ആസിഡ് ബള്‍ബ്
സൈക്കിള്‍ ചെയിന്‍ , വടിവാള് തുടങ്ങിയവയെല്ലാം
ഒരു ഗുണ്ടയെ ഗുണ്ടയാക്കുന്ന അടയാളങ്ങളാണ്.
ഒരു ഗുണ്ടയുടെ ധൈര്യം അവന്‍ ഒളിപ്പിച്ചു വച്ച ആയുധത്തിന്റെ ബലമാണ്.
ഒരിക്കല്‍ ഒരുവന്‍ ഗുണ്ടയായാല്‍ അവന്റെ ജീവിതവസാനം വരെ അവന്‍ ഗുണ്ടയായിരിക്കും
ഒരു ഗുണ്ടയുടെ മരണം മറ്റൊരു ഗുണ്ടയുടെ കൈകൊണ്ട് ആയിരിക്കും.

11 comments:

പാമരന്‍ said...

പിള്ളേച്ചോ.. ഈ ഗുണ്ടികളെപറ്റിക്കൂടെ ഒന്നു പറയൂ.. :) ഇതൊക്കെ അവര്‍ക്കും ബാധകമാണോ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചുവന്നു കലങ്ങിയ കണ്ണും, കുറ്റിത്താടിയുള്ള മുഖവും, ചപ്പറപപ്പറ തലയും ഒക്കെ വേറാരേലും വന്നെഴുതോ?

അതൂടി വേണം

പാമൂജീ, അടി

ബഷീർ said...

ഗുണ്ടകള്‍ക്ക്‌ പ്രചോദനമേകാന്‍ ഒരു ഗുണ്ടി വേണം എന്നല്ലേ..
ഗുണ്ടകളെ ഉണ്ടാക്കുന്നവരും ഗുണ്ടകള്‍ തന്നെ..
ഗുണ്ടയായി ആരും ജനിക്കുന്നില്ല. എങ്കിലും ചില ബോണ്‍ ഗുണ്ടകളും / ഗുണ്ടികളും ഉണ്ടെന്ന് തന്നെയാണു കണ്ടത്തല്‍.

ഒരിയ്ക്കല്‍ ഗുണ്ടയായാല്‍ അവനെ ആജീവനാന്തം ഗുണ്ടയായി ജീവിക്കാന്‍ സമൂഹം പ്രേരിപ്പിക്കുകയും ചെയ്യുന്നു.

കുഞ്ഞന്‍ said...

എന്റെ ചില സംശയങ്ങള്‍

ഗുണ്ട ആണൊ പെണ്ണൊ..?

ഗുണ്ടയാണൊ ചട്ടമ്പി/ ചട്ടമ്പന്‍.?

തോക്കുള്ളപ്പോള്‍ എന്തിനു കത്തിയും വടിവാളുമായി ഗുണ്ട നടക്കുന്നു/സഞ്ചരിക്കുന്നു..?

കത്തിയും വടിയുമായി നടക്കുന്നവരൊക്കെ ഗുണ്ടകളാണൊ..?

അനൂപ് ഗുണ്ടയാണൊ?

ഈ ഞാന്‍ ഗുണ്ടയാണൊ...ആണ് എന്റെ കൈയ്യിനാല്‍...

മാഷെ..രസമായിട്ടുണ്ട്..!

നവരുചിയന്‍ said...

പിന്നെ പൊതുവെ ഗുണ്ടകള്‍ ഒറ്റക്ക് നടകാര്‍ ഇല്ല .....പേടിയാണ് കാരണം എന്ന് ഒരു വിഭാഗം പറയുന്നു ഉറപ്പില്ല . പിന്നെ ഗുണ്ടികള്‍ സാധാരണ കല്യാണത്തിന്നു ശേഷം ജനിക്കുനവര്‍ ആണ് എന്ന് കാണുന്നു ..

ജിജ സുബ്രഹ്മണ്യൻ said...

പിരിച്ചു വച്ച മീശയും കുറ്റിത്തലമുടിയും ഷേവ് ചെയ്യാത്ത മുഖവും ആണ് ഗുണ്ടയെ പറ്റി ഓര്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ വരുന്നത്..അവന്റെ കൈയില്‍ നല്ല മലപ്പുറം കത്തിയും വേണം....എന്നാലും കിരീടത്തിലെ കൊച്ചിന്‍ ഹനീഫ അവതരിപ്പിച്ച ഗുണ്ടയെ ഓര്‍ക്കുമ്പോള്‍ ചിരി വരും

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

ബുദ്ധിയുള്ള ഗുണ്ടകള്‍ ബിഹാറിലും ഉത്തര്‍ പ്രദേശിലും മന്ത്രിമാരായി വിലസുന്നുണ്ടല്ലോ അനൂപേ...........

കുറ്റ്യാടിക്കാരന്‍|Suhair said...

അനൂപിന്റെ ആത്മകഥ നന്നായി...

അയ്യോ, എന്നെ അറ്റാക്ക് ചെയ്യരുത്...

Unknown said...

ഇവിടെ എന്നെ കുത്താന്‍ കത്തിയുമായി
വന്ന എല്ലാം ഗുണ്ടക്കള്‍ക്കും ഗുണ്ടിക്കള്‍ക്കും
നന്ദി

നന്ദു said...

നാളെ വെള്ളി, ബൂലൊകരൊക്കെ കയറി നിരങ്ങാണ്ട് നോക്കാൻ ഈ സൈസ് നാലഞ്ച് ഗുണ്ടകളെ കൂടേ നിർത്തിക്കോ

smitha adharsh said...

ഗുണ്ടികളെ എന്തിനാ അനൂപേ ഇങ്ങനെ ഗുണ്ടികള്‍ എന്ന് വിളിച്ചത്? ഞങ്ങളെ ഇങ്ങനെ ഗുണ്ടികള്‍ എന്ന് വിളിക്കെണ്ടിയിരുന്നില്ല.ഞങ്ങളെ ശരിക്കും ഗുണ്ടികള്‍ ആക്കിയെ അടങ്ങൂ അല്ലെ? ഗുണ്ടികളുടെ കൈയില്‍ നിന്നും ഇടി കിട്ടിയിട്ടില്ലല്ലോ..? അതുകൊണ്ടാണ് ഇങ്ങനെ ഗുണ്ടികള്‍ എന്ന് വിളിക്കാന്‍ തോന്നിയത്..ഇതു കമന്റ് നെ പറ്റി എഴുതിയതാ മാഷേ...
ഇനി,പോസ്റ്റ് നെ പറ്റി,നന്നായിരുന്നു..