ആര്‍ത്തിരമ്പി വിളിച്ചോടിയെത്തി
ക്ലാസിലെ ജനല്പാളികളില് ആര്‍ത്തുലച്ചു
ഭീകരമായ് പെയ്തിറങ്ങിയ നാലുമണിമഴ
സത്യവാന് മാഷിന്റെ കണക്കു ക്ലാസ്
ചൂരല്‍ കഷായം.
ബോര്‍ഡിനു മുന്നിലായ് വിറച്ചു നിന്നു
ഒരു കഷണം ചോക്കില്‍ അറിയാത്ത ഗണിതപാഠമത്രയും.
വീശിയ വടിയില്‍ ആര്‍ത്തുലച്ചെത്തിയ മഴ
ക്ലാസ്സില്‍ അന്ധകാരത്തിന്റെ വിത്തുകള്‍ പാകിയപ്പോള്‍
സന്തോഷം
പെയ്യട്ടങ്ങനെ പെയ്യട്ടെ വെട്ടി വെട്ടി പെയ്യട്ടെ
9 comments:
തീര്‍ച്ചയായും,
പഴയൊരു ക്ലാസ്സ് റൂമിലേക്ക്
ജൂണും ഓര്‍മ്മകളും പിന്നെ ബാല്യവും..
ആശംസകള്‍
സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇതുപോലെ ആർത്തലച്ച് മഴപെയ്യണേന്ന് ആശിച്ചിരുന്നു.
വീടിനു മുന്നിലെ വലിയ തോടിൽ നിറയെ വെള്ളം കയറിയാൽ പാലമില്ലാത്തതു കാരണം അക്കരെയ്ക്ക് പോകാൻ പറ്റാത്തതിനാൽ സ്കൂളിലും പോണ്ടല്ലോ!.
എടാ മിടുക്കാ..നിനക്ക് കണക്കറിയില്ലാന്നല്ലേയുള്ളൂ..!(പഴയ ക്ലാസ്സിലെ ഇരുട്ടിലെത്തിച്ചു നിന്റെ വരികള്‍)..കൊള്ളാം!
ഈ വരികള്‍ പഴയ ഏതോ ക്ലാസ്സ്മുറിയില്‍ എത്തിച്ചു....
മനോഹരം!
പഴയ ക്ലാസ് മുറിയില്‍ തിരികെ എത്തിച്ചു ഓര്‍മ്മകള്‍... നന്ദി മാഷെ
:)
കൊള്ളാം ആ മഴ വന്നില്ലാരുന്നെങ്കില്‍ തുടയില്‍ ചൂരല്‍ക്കഷായം കിട്ടില്ലാരുന്നോ...മഴക്കു നന്ദി
ഒരു സ്പാര്‍ക്ക്. കൊള്ളാം.
-സുല്‍
ഒരു മഴക്കാലവും,ഒരുപാട് വിദ്യാലയ സ്മരണകളും...
Post a Comment