Monday, June 23, 2008

നാലുമണി മഴ

ആര്‍ത്തിരമ്പി വിളിച്ചോടിയെത്തി
ക്ലാസിലെ ജനല്‍പാളികളില്‍ ആര്‍ത്തുലച്ചു
ഭീകരമായ് പെയ്തിറങ്ങിയ നാലുമണിമഴ
സത്യവാന്‍ മാഷിന്റെ കണക്കു ക്ലാസ്
ചൂരല്‍ കഷായം.
ബോര്‍ഡിനു മുന്നിലായ് വിറച്ചു നിന്നു
ഒരു കഷണം ചോക്കില്‍ അറിയാ‍ത്ത ഗണിതപാഠമത്രയും.
വീശിയ വടിയില്‍ ആര്‍ത്തുലച്ചെത്തിയ മഴ
ക്ലാസ്സില്‍ അന്ധകാരത്തിന്റെ വിത്തുകള്‍ പാകിയപ്പോള്‍
സന്തോഷം
പെയ്യട്ടങ്ങനെ പെയ്യട്ടെ വെട്ടി വെട്ടി പെയ്യട്ടെ

9 comments:

കടത്തുകാരന്‍/kadathukaaran said...

തീര്‍ച്ചയായും,
പഴയൊരു ക്ലാസ്സ് റൂമിലേക്ക്
ജൂണും ഓര്‍മ്മകളും പിന്നെ ബാല്യവും..
ആശംസകള്‍

നന്ദു said...

സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇതുപോലെ ആർത്തലച്ച് മഴപെയ്യണേന്ന് ആശിച്ചിരുന്നു.
വീടിനു മുന്നിലെ വലിയ തോടിൽ നിറയെ വെള്ളം കയറിയാൽ പാലമില്ലാത്തതു കാരണം അക്കരെയ്ക്ക് പോകാൻ പറ്റാത്തതിനാൽ സ്കൂളിലും പോണ്ടല്ലോ!.

തണല്‍ said...

എടാ മിടുക്കാ..നിനക്ക് കണക്കറിയില്ലാന്നല്ലേയുള്ളൂ..!(പഴയ ക്ലാസ്സിലെ ഇരുട്ടിലെത്തിച്ചു നിന്റെ വരികള്‍)..കൊള്ളാം!

Sharu (Ansha Muneer) said...

ഈ വരികള്‍ പഴയ ഏതോ ക്ലാസ്സ്മുറിയില്‍ എത്തിച്ചു....

Nishedhi said...

മനോഹരം!

ശ്രീ said...

പഴയ ക്ലാസ് മുറിയില്‍ തിരികെ എത്തിച്ചു ഓര്‍മ്മകള്‍... നന്ദി മാഷെ
:)

ജിജ സുബ്രഹ്മണ്യൻ said...

കൊള്ളാം ആ മഴ വന്നില്ലാരുന്നെങ്കില്‍ തുടയില്‍ ചൂരല്‍ക്കഷായം കിട്ടില്ലാരുന്നോ...മഴക്കു നന്ദി

സുല്‍ |Sul said...

ഒരു സ്പാര്‍ക്ക്. കൊള്ളാം.
-സുല്‍

Doney said...

ഒരു മഴക്കാലവും,ഒരുപാട് വിദ്യാലയ സ്മരണകളും...