ഞാന്‍ മരിക്കുമ്പോള്‍ വടക്കെലെ കമലാക്ഷിയമ്മയുടെ തെക്കെ
പറമ്പില്‍ നിലക്കുന്ന നല്ല നാട്ടുമാവിന്റെ തടികൊണ്ട് വേണം
എനിക്ക് ചിതയൊരുക്കാന്‍.
എന്നെ കത്തിക്കാന്‍ നന്ദിനി പശുവിന്റെ നെയ്യ് തന്നെ വേണം
ഞാന്‍ ദഹിക്കുമ്പോള്‍ ലോകം മുഴുവന്‍ അറിയണം
ഞാന്‍ മരിച്ച ഗന്ധം.
എന്റെ സഞ്ചയനത്തിന് അസ്ഥികഷണങ്ങള്‍ പെറുക്കുമ്പോള്‍
അവ രാമന് കുശവന്റെ കരവിരുതില്‍ മെനഞ്ഞെടുത്ത
നല്ലോരു മണ്കുടത്തില് വേണം
നിറയക്കാന്‍
അതില്‍ ചിന്താമണി ടെസ്റ്റയിത്സിലെ നല്ലോരു
പട്ട് കൊണ്ട് പൊതിയണം.
എന്റെ ചിതാ ഭസമം
ഗംഗയിലും പാപനാശിനിയിലും കവേരിയിലും
ഹിന്ദുമഹാസാഗരത്തിലും നിമഞ്ജനം ചെയ്യണം
ഞാന്‍ മരിക്കുമ്പോള്‍
എന്റെ കണ്ണ് മൂക്ക്,വായ് പല്ല് ,ഹൃദയം,വൃക്ക
ഒന്നും ഞാന്‍ ദാനം ചെയ്യില്ല.
മറ്റൊരു പുനര്ജന്മമുണ്ടെങ്കില്
എനിക്ക് ഇതിനൊന്നും മറ്റാരോടും കടം ചോദിക്കാന്‍ വയ്യ.
Subscribe to:
Post Comments (Atom)
Labels
- കവിത (17)
- കാലം.ഇവിടെ ഞാൻ തനിച്ചാണ് (1)
- ചിത്രങ്ങൾ (13)
- പലവക (1)
About Me |
15 comments:
ഇതിപ്പം എഴുതിവയ്കാതെ തന്നെ കാപ്പിലാൻ ഒക്കെ അറിഞ്ഞു എത്രയും വേഗം ചെയ്യിച്ചോളൂം!!!
ISI മുദ്രയുള്ള ശവപ്പെട്ടിക്ക് ഡിമാന്ര് ചെയ്യാത്തതിന്, ശവപ്പെട്ടി അസ്സോസിയഷന്‍ ഓഫ് ഇന്വെസ്റ്റിഗേഷനല് ടെക്ക്നോളജി ഓഫ് ആര്‍ട്സ് അന്റെ സ്പോര്‍ട്സ് കാര്‍ കേസ് കൊടുക്കും, എന്നിട്ട് തൂക്കി കൊല്ലും
മരിക്കാതെ തന്നെ ആ കുളിക്കാത്ത ദേഹത്തിന്റെ ഗന്ധം നാട്ടുകാര്‍ അനുഭവിക്കുന്നുണ്ട് .ചത്താലും പാവം ജനത്തെ വെറുതെ വിടുകയില്ല അല്ലേ ?
കുറച്ച് വരികള്‍ ചേര്‍ക്കാന്‍ വിട്ടുപോയി :-
"ഞാന്‍ ചത്തു കിടക്കുമ്പോള്‍ റീത്ത് വയ്ക്കാന്‍ പ്രധാനമന്ത്രിയും പ്രസിഡന്ടും പിന്നെ ഡോണും വരണം "
നന്നായിട്ടുണ്ട്
അനൂപ് മരിക്കുമ്പോള്‍ ഞാന്‍ പടക്കം പൊട്ടിക്കും :)
nannaayittundu keattoaa anoopannoaa..
"ഞാന്‍ മരിക്കുമ്പോള്‍
എന്റെ കണ്ണ് മൂക്ക്,വായ് പല്ല് ,ഹൃദയം,വൃക്ക
ഒന്നും ഞാന്‍ ദാനം ചെയ്യില്ല.
മറ്റൊരു പുനര്ജന്മമുണ്ടെങ്കില്
എനിക്ക് ഇതിനൊന്നും മറ്റാരോടും കടം ചോദിക്കാന്‍ വയ്യ." അതിഷ്ടപ്പെട്ടു.. :)
ഉം ഉം ഉം കമലാക്ഷിയമ്മേടെ മാവു എല്ലാ കൊല്ലവും നന്നായി കായ്ക്കുന്നതാ.. അതിലെ മാമ്പഴം ഞങ്ങള്‍ക്കു തിന്നാനുള്ളതാ..അതു ചിത കൂട്ടാനൊന്നും തരില്ല അനൂപെ..പിന്നേ കുറേ ചാണക വരളികള്‍ എവിടുന്നേലും സംഘടിപ്പിക്കാന്‍ നോക്കാം..
നന്ദിനി പശൂന്റെ നെയ്യ് തന്നെ വേണം എന്നു നിര്‍ബന്ധമുണ്ടോ ?? കാളി പശൂന്റെ ആയാലും പോരേ ?? അല്ല അനൂപ് മരിക്കണമെങ്കില്‍ ഒരു 50 വര്‍ഷം എങ്കിലും കഴിയണ്ടേ അപ്പോളേക്കും നന്ദിനി പശൂന്റെ കറവ വറ്റീട്ടുണ്ടാവും അന്നു നന്ദിനീടെ മോളു കാളീടെ നെയ്യ് എടുക്കാം..എന്തേ ????
നന്നായി...ആാചാര വെടി വേണമെന്നൊന്നും പറഞ്ഞില്ലല്ലോ!
പിന്നെ ഹൃദയം ദാനം ചെയ്യുന്ന കാര്യം. അത് ഉണ്ടായിട്ടുവേണ്ടേ മാഷേ അതിനെക്കുറിച്ച് എഴുതാന്‍.
വരികള്‍ നന്നായി... നല്ല ചിന്ത....
"ഞാന്‍ മരിക്കുമ്പോള്‍
എന്റെ കണ്ണ് മൂക്ക്,വായ് പല്ല് ,ഹൃദയം,വൃക്ക
ഒന്നും ഞാന്‍ ദാനം ചെയ്യില്ല.
മറ്റൊരു പുനര്ജന്മമുണ്ടെങ്കില്
എനിക്ക് ഇതിനൊന്നും മറ്റാരോടും കടം ചോദിക്കാന്‍ വയ്യ. "
ഇതാണ്, ഇതാണ് ദീര്‍ഘദര്‍ശനം ന്ന് പറയണെ. :) അങ്ങനെ തന്നെയാ വേണ്ടത് അനൂപേ
കൊള്ളാം :)
അപ്പോപിന്നെ തിരുനെല്ലിയില്‍ നിമഞ്ജനം ചെയ്യേണ്ടെ?
അനൂപേ,
കടമായിക്കിട്ടുന്ന ജീവിതത്തില്‍ ഇത്ര സ്വാര്‍ത്ഥതയും ദുരഭിമാനവും കാണിക്കണോ മാഷേ??
നാളത്തെ കാര്യം ആരറിഞ്ഞു? അനാഥ ശവത്തിന്റെ ഗതി ഉണ്ടാകല്ലെ എന്നു പ്രാര്ഥീര്....
എല്ലാവര്ക്കും നന്ദി
എന്തിനാ അനൂപേ ഇങ്ങനെ ആശിക്കുകയും മറ്റുള്ളവരെ ആശിപ്പിക്കുകയും ചെയ്യണേ.......
Post a Comment