Friday, May 9, 2008

ആറടി മണ്ണ്

ചോരയും നീരും വിയര്‍പ്പാക്കി കിട്ടുന്ന
പണം കൊണ്ട് എനിക്ക് ആറടി മണ്ണ് വാങ്ങണം.
അവിടെ ആരും കൊതിക്കുന്ന ഒരു കല്ലറ പണിയണം.
കൂടമ്പാറയിലെ കരിമ്പാറ കഷണങ്ങള്‍ വെട്ടിയെടുത്ത
കല്ലില്‍ നാണുവാശ്ശാരിയുടെ കരവിരുതില്‍
ആ കല്ലറക്ക് നല്ലോരു അടിത്തറയിടണം.
ഭംഗിയുള്ള ചിത്ര പണികള്‍ ചെയ്തു മിനുക്കിയെടുത്ത
കല്ലറക്ക് മുകളില്‍ ഞാനെന്റെ ചിത്രങ്ങള്‍ വരച്ചു വയ്ക്കും.
രാത്രി കുടിച്ചു വഴിതെറ്റി വരുന്ന കുടിയമ്മാര്‍ക്ക് വിശ്രമിക്കാന്‍
ഞാനെന്റെ മേല്‍ക്കൂര മാര്‍ബിളു കൊണ്ടലങ്കരിക്കും.

12 comments:

ജിജ സുബ്രഹ്മണ്യൻ said...

ആരോരുമില്ലാത്ത തെണ്ടി ഞാന്‍
ആറടി മണ്ണിന്റെ ജന്മി....


വട്ടു മൂത്തു പോയി അല്ലേ..പീടിച്ചാല്‍ കിട്ടാത്ത പരുവമായോ ...കഷ്ടം

നിരക്ഷരൻ said...

നാണുവാശ്ശാര്യേ...ബെക്കം വാ, ഒരു കല്ലറ ശരിയാക്കാനുണ്ട്.
:) :)

ഗിരീഷ്‌ എ എസ്‌ said...

കൊള്ളാം...
അവസാനവരികള്‍ കൂടുതല്‍ ഹൃദ്യമായി...

ആശംസകള്‍

Unknown said...

ഇക്കവിത കൊള്ളാം. ആറടി മണ്ണിന്റെ ജന്മികള്‍ക്ക്‌ കാണാന്‍ കൊള്ളാവുന്ന സ്വപ്‌നം. ഒന്നുമില്ലാത്തവന്‌ ഒടുവില്‍ സ്വന്തമാക്കാന്‍ ആറടി മണ്ണെങ്കിലുമുണ്ടാകുമല്ലോ എന്ന ആശ്വാസം കിട്ടുന്നു ഈ വരികളില്‍
.

പാമരന്‍ said...

"രാത്രി കുടിച്ചു വഴിതെറ്റി വരുന്ന കുടിയമ്മാര്‍ക്ക് വിശ്രമിക്കാന്‍
ഞാനെന്റെ മേല്‍ക്കൂര മാര്‍ബിളു കൊണ്ടലങ്കരിക്കും."

വല്യൊരു സത്യം ഉണ്ടതില്.. എല്ലാവരും മരിച്ചു മണ്ണാവും.. പക്ഷേ, സല്‍ക്കര്‍മ്മങ്ങള്‍ പേരിനെ ജീവിപ്പിക്കും.. കൊള്ളാം പിള്ളേച്ചാ

തണല്‍ said...

കൊള്ളാമെന്നല്ലാ....കൊളളളളളളളളളളളളളളളളളളളളളളളളളളളളളളളളളളാം!

കാപ്പിലാന്‍ said...

അനൂപേ ,ഞങ്ങളുടെ കുടുമ്പ കല്ലറയുടെ കാര്യം ഇയാളോട് ആരാ പറഞ്ഞെ ? ഇങ്ങനെയാ നാട്ടില്‍ എന്‍റെ കല്ലറ .കാപ്പില്‍ പള്ളിയുടെ തെക്കേ ഭാഗത്ത് .പള്ളിയുടെ തെക്കതില്‍ എന്ന നാമത്തില്‍ ഒരു കല്ലറ ഉണ്ട് .അതാണ് ഇത് :) അതെ ഭാവം .അതുണ്ടാക്കാന്‍ താന്‍ എപ്പോഴാ രൂപ കൊടുത്തെ ?
ചുമ്മാ ആളെ ബെജാരാക്കല്ലേ

ഹരീഷ് തൊടുപുഴ said...

നീയെന്തിനാടാ അനൂപെ ആവശ്യമില്ലാത്ത കാര്യങ്ങളെക്കുറിച്ച് ഇപ്പോഴേ ചിന്തിക്കുന്നെ? ഉത്തരവാദിത്വത്തെക്കുറിച്ചാലോചിച്ച് നേരെചൊവ്വെ ജീവിക്കാന്‍നോക്ക്....

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

കൊള്ളം നന്നായിരിക്കുന്നു.

Unknown said...

കാന്താരിക്കുട്ടി:നന്ദി
നിരു:നന്ദി
ദ്രൌപതി:നന്ദി
സാദിഖ്:നന്ദി
പാമു:നന്ദി
തണല്‍:നന്ദി
കാപ്പിലാനെ:ആരും പറഞ്ഞില്ല ഇതൊക്കെ ഞാന്‍ അങ്ങ് അറിയുന്നതല്ലെ
ഹരീഷ്:നാട്ടുക്കാരാ വെറുതെ ഒരു രസം
ഓര്‍മ്മ:നന്ദി

കുറ്റ്യാടിക്കാരന്‍|Suhair said...

അനൂപേ, കവിത വളരെ നന്നായി...
കല്ലറെയെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു? വല്ല പ്രേമനൈരാശ്യവും?

Anonymous said...

ഇഷ്ട്ടപ്പെട്ടു
:)