ഭ്രാന്ത് ഒരു രോഗമല്ല.
ഭ്രാന്തന് ഒരു രോഗിയുമല്ല.
ഭ്രാന്ത് കാലം ഒരുവനില്‍ അടിച്ചേല്‍പ്പിക്കുന്ന ശിക്ഷയാണ്.
ഒരു ഭ്രാന്തന് ഭ്രാന്ത് ഒരലങ്കാരമാണ്.
ഭ്രാന്തന് ചിരിക്കുന്നതും കരയുന്നതും ലോകത്തിനു ചിരിപ്പിക്കാനാണ്.
ഒരു ഭ്രാന്തന്റെ ചിരി ലോകത്തിനാന്ദമാണ്.
ഒരു ഭ്രാന്തന് വഴിയിലൂടെ പോയാല്‍.
ലോകം ഒരേ സ്വരത്തില്‍ പറയും.
“ദേ ഒരു ഭ്രാന്തന് പോണു“.
ഒരുവന് ഭ്രാന്ത് വന്നാല്‍ അവന്റെ മരണം വരെ അവന് ഭ്രാന്തനായിരിക്കും.
ഭ്രാന്തന്റെ മരണശേഷം അവനെ ബന്ധിച്ച ചങ്ങല ലോകത്തോട്
വിളിച്ചു പറയും.
“ദേ ഇവിടെ ഒരു ഭ്രാന്തന് ജീവിച്ചിരുന്നു“.
Subscribe to:
Post Comments (Atom)
Labels
- കവിത (17)
- കാലം.ഇവിടെ ഞാൻ തനിച്ചാണ് (1)
- ചിത്രങ്ങൾ (13)
- പലവക (1)
About Me |
19 comments:
ഭ്രാന്തന് ചിരിക്കുന്നതും കരയുന്നതും ലോകത്തിനു ചിരിപ്പിക്കാനാണ്.
ഒരു ഭ്രാന്തന്റെ ചിരി ലോകത്തിനാന്ദമാണ്.
ലോകത്തിനെ ചിരിപ്പിക്കാനാണ്
ആനന്ദം ആണ് .
ഭ്രാന്ത് ഒരു രോഗമാണ് .അതിനു ചികില്‍സ ആവശ്യമാണ് ..രോഗി അറിഞ്ഞുകൊണ്ട് ചിരിപ്പിക്കുകയല്ല
തേങ്ങ എന്റെ വക
ഇത് വായിച്ചാല്‍ തോന്നും അനൂപിന് ഭ്രാന്താനന്ന്:) ഞങ്ങളെ ഭ്രാന്തക്കാന് വേണ്ടിയല്ലേ ഇങ്ങനെ എഴുതിയത് .
ഒരു ഭ്രാന്തന് മറ്റൊരു ഭ്രാന്തനോട് നിനക്ക് ഭ്രാന്തെന്നും
അല്ല ,നിനക്കും എനിക്കും ഭ്രാന്തെന്നും പറയും
അപ്പോള്‍ ആര്‍ക്കാണ് ഭ്രാന്ത്
എനിക്കോ ? നിനക്കോ ?
കണ്ഫ്യൂഷന് വേണ്ടാട്ടോ.. രണ്ടുപേരേം ആസ്ഥാന പ്രാന്തന്മാരായി പ്രഖ്യാപിച്ചിരിക്കുന്നു...!
ശ്യൊ ഇങ്ങനെ അടി കൂടാതെ.. രണ്ടു പേരും സമയത്തു തന്നെ മരുന്നുകളൊക്കെ കഴിക്കണേ...ഇനീം മൂത്താല്‍ എന്റീശ്വരാാ എന്താ ചെയ്യുകാ ??
അനൂപിന്റെ ഭ്രാന്തന് ചിന്തകള്‍ക്ക് ആശംസകള്‍!. ഒക്കെ ശരിയാകും അനൂപെ...കാലം എല്ലാ വേദനകളെയും മായ്ച്ചുകളയും..ഈ "lovecollapsoskeemia" അത്ര വലിയ ഭ്രാന്തൊന്നുമല്ല ചെറിയൊരു മെന്റല്‍ ഡിസ് ഓഡറാ.. സമയത്തിനു ചികിത്സിച്ചാല്‍ ഒക്കെ ശരിയാവും...ശരിയായില്ലെങ്കില്‍ പിന്നെ ഞാനിവിടിങ്ങനെ കമന്റിടാന്‍ വരുമോ? :)
ഒരു ഭ്രാന്തന്റെ കവിതയ്ക്ക് മൂന്നു ഭ്രാന്തന് മാരും ഒരു ഭ്രാന്തിയും കമന്റിയിരിയ്ക്കുന്നു....ഞാന്‍ കമന്റാതെ തിരിച്ചു പോവാ....
ഓ.ടോ. കവിത നന്നായിരിയ്ക്കുന്നു(ജീവിതത്തില്‍ നിന്നും എടുത്തെഴുതിയതാകാം കാരണം)
“ഭ്രാന്തന്റെ മരണ ശേഷം ചങ്ങല വിളിച്ചു പറയും
ഇവിടെ ഒരു ഭ്രാന്തന് ജീവിച്ചിരുന്നു...”
ഏഴാമനായി ഈ ഞാനും..!
കഥാനായകനെപ്പറ്റി വേണൂന്റെ കാര്‍ട്ടൂണ്‍ കണ്ടില്ലെ?
ചെമ്പരത്തിപ്പൂവുണ്ടോ ഒരെണ്ണം എടുക്കാന്‍ ?
എനിക്ക് വേണ്ടി തന്നെയാ.
:)
ഇതെന്നാ പിരാന്തന്മാരുടെ ആഗോളസമ്മേളനമോ? എന്നെ കൂടി കൂട്ട്...
നാരായണന് നമ്പ്യാര്‍ എന്നറിയപ്പെടുന്നപോലെയാണ് നാറാണത്ത് ഭ്രാന്തന് എന്നതും. ഭ്രാന്തന് എന്നു പേരോടുകൂടി ചേര്ത്തതെന്തിനാണെന്നാരോ ചോദിച്ചപ്പോള്‍ ആ മഹാന് പറഞ്ഞത് എനിക്ക് ഭ്രാന്താണെന്ന് എനിക്കറിയാം. അതുകൊണ്ട് അതുപേരോടൊപ്പം ചേര്‍ക്കുന്നു എന്നും. അറിവില്ലാത്ത വിി്്ികള്്് അറിവില്ലാ-്മകകണ്്് ചേര്‍ക്കുന്നില്ല. അപ്പോ ഞാനെന്താ എഴുതിയേ? എന്തിനാ ഇതിപ്പോ എഴുതിയേ? വായിച്ചപ്പോ ഭ്രാന്തായതോ അതോ പണ്ടേയുള്ള അരപ്പിരിയോ?
ഞാന്‍ പഠിച്ച ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അഡ്രസ് തരാം അനൂപേ.. (മറ്റുള്ളവര്‍ക്കും ഉപകാരപ്പെടും)
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സസ്, ബാംഗ്ലൂര്‍ - 28, കര്‍ണാടക, ഇന്ത്യ.
(ഹുസൂര്‍ റോഡിലാണ്, ഡയറിസര്ക്കിളിന്റെ അടുത്ത്)...
ഇപ്പോഴും ചില ജൂനിയേഴ്സ് അവിടെയുണ്ട്. അവരോട് പറഞ്ഞ്, ഒരു അപ്പോയിന്റ്മെന്റും സംഘടിപ്പിച്ചു തരാം...
അപ്പൊ നിങ്ങളെല്ലാരും ഒരുമിച്ച് പോകുന്നോ? അതോ ഓരോരുത്തരായി പോകുന്നോ?
കാപ്പു:ഒന്നു ചിരിച്ഛ്
കാപ്പു:എനിക്കു ഭ്രാന്തുണ്ടോ ഡോകടര്‍ ഭ്രാന്ത് ആര്ക്കെലും ആകട്ടെ ഒരു ഭ്രാന്തന് അറിയില്ലല്ലോ
മറ്റൊരു ഭ്രാന്തന്റെ ഭ്രാന്ത് അപ്പോ ഭ്രാന്തന് ഭ്രാന്തനാകുന്നത് അവന് ഭ്രാന്ത് വരുമ്പോഴാണ്
പാമരന്:ദേ ചിലര്‍ ചിരിക്കുന്നു കരയുന്നു എനിക്ക്
ഭ്രാന്തില്ലാന്ന് പുലമ്പുന്നു
കാന്താരിക്കുട്ടി:ഇങ്ങനെ ഇറങ്ങി നടക്കരുത് ചോറൊക്കെ സമയത്ത് കഴിച്ചോണം.അധികം
വെയിലു കൊള്ളരുത് കേട്ടോ
നന്ദുമാഷേ:മാഷെ എല്ലാവരും ഇങ്ങനെ തന്നെയാണ് പറയുക സാരല്ല്യ ഒക്കെ ഭേദമാകും
തോന്ന്യാസി:ദേ കുതിരവട്ടം,ഓളമ്പാറ കാക്കനാട്
വഴി സ്ഥിരം ഓടുന്ന ഒരു വണ്ടി പോണെ പൂയ്
കുഞ്ഞാ:നിങ്ങള്ക്കെപ്പാഴാ ഈ അസൂഖം തുടങ്ങിയെ ഇപ്പോ ചികിസിച്ചോളു
ഭൂമിപുത്രി:ഞാന്‍ കണ്ടില്ല ഞാന്‍ അല്പം മരുന്നു വാങ്ങാന്‍ പോയതാണ്
നീരു:അതിനു പറ്റിയാ മുടി തന്നെയാ
ഹരീഷ്:ദേ പൈംകുളത്ത് നിന്നുമുള്ള ഒരു ഭ്രാന്തന്
നിത്യന്:അപ്പോ അതാണ് കാര്യം ഒരിക്കലും
ഒരു ഭ്രാന്തന് എനിക്ക് ഭ്രാന്താണെന്നു പറയില്ല്ല
കുറ്റ്യാടിക്കാരന്‍:ദേ ഭ്രാന്തമ്മരുടെ രാജാവ് എത്തി
ആര്പ്പെ പൂയ് പൂയ്(ചെമ്പരത്തി പൂ കിട്ടില്ല)
ezhuthiyathu kollaam thaalparaym theerea sathyamillaatha onnaayathu kondu kavithayude bhangi kurrayunnu. vishayangal maatti pidikku.
അനൂപേ ഈ അടുത്ത കാലത്തു
വായിച്ചതില്‍ വച്ചു മനസ്സില്‍ തട്ടിയ കവിത...
ഭ്രാന്തും ഭ്രാന്തില്ലായ്മയും തമ്മില്‍ വെറും
ഒരു തലനാരിഴ വിത്യാസമല്ലെയുള്ളു?
നേര്‍വഴിക്ക് ചിന്തിച്ചു അത് വിളിച്ചു
പറയുമ്പോള്‍ അല്ല്ലങ്കില് പറയാതാവുമ്പോള്
ഭ്രാന്തന് !!
എല്ലാ കാലുകളിലും ചങ്ങലയുണ്ട്
ചിലത് കാണാം ചിലത് കാണാന്‍ വയ്യ..
ഭ്രാന്തന്റെ ചങ്ങല കാണുന്നു, അല്ലത്തത്
കാണുന്നില്ല എന്നാലും ചങ്ങല കിലുക്കം തിരിയുമ്പൊഴും അനങ്ങുംപ്പൊഴും കേള്‍ക്കുന്നല്ലോ!!
ങ്ഹേ! അത് എവിടുന്നാ???
ഷിഹാബ്:നന്ദി
മാണിക്യം ചേച്ചി:ഇതൊരു കവിതയായ് കാണരുത് നമ്മുടെ കാപ്പുവേട്ടന് ഇങ്ങനെ രസികന്‍ കവിത എഴുതണ കാണുമ്പോള്‍ ഉള്ളീല്
മോഹം അങ്ങനെ ഞാനും ഏതാണ്ടൊക്കെ എഴുതി
അത്രേയുള്ളൂ
ഒരു വിധത്തില്‍ എല്ലാവരും ഭ്രാന്ത്മാരാണു........
നല്ല കവിത
അനൂപ് ഭായ്,
സത്യം............
:)
അപ്പൊ അനൂപ് മരുന്നു കഴിക്കാന്‍ പിന്നേം മറന്നു:)
Post a Comment