പത്താം ക്ലാസ്സുകാരിയെ അൻപതുകാരൻ പീഡിപ്പിച്ചു.
വിവാഹ വാഗ് ദാനം നല്കി യുവാവ് ഹരിജൻ യുവതിയെ പീഡിപ്പിച്ചു.
പെൺകുട്ടിയുടെ അശ്ലീലചിത്രങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിൽ.
അമ്മയൊടൊപ്പം കിടന്നുറങ്ങുകയായിരുന്ന നാലുവയസ്സുകാരിയെ എടുത്തൂകൊണ്ട് പോയി പീഡിപ്പിച്ചു
കൊലപ്പെടുത്തി.
മനോരോഗിയായ യുവാവ് അറസ്റ്റിൽ
പന്ത്രണ്ടു വയസ്സുകാരനെ പ്രകൃതി വിരുദ്ധലൈഗികപീഡനത്തിന് ഇരയാക്കിയ അറുപതുകാരൻ അറസ്റ്റിൽ.
അന്ത്യപത്രവാർത്തകൾ ഇങ്ങനെ.
പത്ര വായിച്ചു കഴിഞ്ഞ് എഴുപതുവയസ്സുള്ള തോമാച്ചൻ
ഹോ ഇന്ന് പീഡനമൊന്നുമില്ല.
3 comments:
പ്രഭാതകൃത്യം പോലെ എല്ലാം സാധാരണപോലെ ആയിത്തിര്‍ന്നിരിക്കുന്നു....
തിരഞ്ഞുകണ്ടില്ലെങ്കില്‍...നിരാശ...
പീഢനവാർത്തകൾക്കായി കാതോർത്തിരിക്കുന്ന ഒരു ആബാലവൃദ്ധം-കേരളം, നന്നായി അനൂപ്
Post a Comment