Saturday, October 9, 2010

ഹാ മഴ നിനക്ക് എത്രയെത്ര ഭാവങ്ങൾ

കലങ്ങി മറഞ്ഞൊഴുകുന്ന തോട്ടിൽ കൊറ്റാലും അരിവാളും മായി

വാളയെ നോക്കി പായുന്നു കുട്ടികൾ

മുറ്റത്ത് വാർക്കയിൽ നിന്നും വീഴുന്ന വെള്ളത്തിൽ കൈകൾ തട്ടി തെറിപ്പിക്കുന്നു

അമ്മയും അച്ഛനും ഉണ്ടാക്കി കൊടുത്ത കടലാസുവള്ളങ്ങൾ ചെറുവെള്ളചാലിൽ

ഒഴുക്കി കൌതുകം പുണ്ടൂന്നു അഞ്ചുവയസ്സുകാരി.

വാഴതണ്ടിലും ചകിരികെട്ടിയ കയറിലും ടയറിലും കയറി വെള്ളക്കെട്ടിൽ നീന്തലു പഠിക്കുന്നുണ്ട് ചിലർ.

മഴയിൽ ഓടി നടന്ന് കുളിക്കുന്നു ചിലർ.

മഴം വെള്ളം ചാലുകളായി പറമ്പിൽ കെട്ടി നിറുത്തുന്നു ചിലർ.

മഴയുടെ തണുപ്പിൽ സുഖമായുറങ്ങുന്നു ചിലർ.

ബാറിലെ ഇരുളിമയിൽ രണ്ട് പെഗ്ഗടിച്ച് ലോകകാര്യങ്ങൾ പറയുന്നു ചിലർ.

ഈ നശിച്ച മഴ ഒന്നു മാറിയിരുന്നെങ്കിൽ എന്നു വിലപിക്കുന്നു ചിലർ.

ഹാ മഴ നിനക്ക് എത്രയെത്ര ഭാവങ്ങൾ

Friday, July 2, 2010

പ്രണാമം

പറയാനേറെയുണ്ടെങ്കിലും പറയാനറിയാത്ത വേദന


കണ്ടിട്ടില്ലൊട്ടുമെ , മിണ്ടിയിട്ടു തെല്ലുമില്ല എങ്കിലും


പുകയുന്നതെൻ ഹൃത്തടം നിറയെ


അമൃതം പകരുമാസംഗീതസാഗരം.


കാലമാം വീഥികൾ നിറയെ പൊഴിഞ്ഞൊരു വിസ്മയമാ


സംഗീതപെരുമഴ.


ഓർത്തിടും മലയാളമാം മാതൃഭൂമീയെന്നെന്നുമീ മഹാപ്രതിഭയെ.

Saturday, June 5, 2010

അന്തിപത്രം

പത്താം ക്ലാസ്സുകാരിയെ അൻപതുകാരൻ പീഡിപ്പിച്ചു.
വിവാഹ വാഗ് ദാനം നല്കി യുവാവ് ഹരിജൻ യുവതിയെ പീഡിപ്പിച്ചു.
പെൺകുട്ടിയുടെ അശ്ലീലചിത്രങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിൽ.
അമ്മയൊടൊപ്പം കിടന്നുറങ്ങുകയായിരുന്ന നാലുവയസ്സുകാരിയെ എടുത്തൂകൊണ്ട് പോയി പീഡിപ്പിച്ചു
കൊലപ്പെടുത്തി.
മനോരോഗിയായ യുവാവ് അറസ്റ്റിൽ
പന്ത്രണ്ടു വയസ്സുകാരനെ പ്രകൃതി വിരുദ്ധലൈഗികപീഡനത്തിന് ഇരയാക്കിയ അറുപതുകാരൻ അറസ്റ്റിൽ.
അന്ത്യപത്രവാർത്തകൾ ഇങ്ങനെ.
പത്ര വായിച്ചു കഴിഞ്ഞ് എഴുപതുവയസ്സുള്ള തോമാച്ചൻ
ഹോ ഇന്ന് പീഡനമൊന്നുമില്ല.

Thursday, June 3, 2010

ദൈവമെ പൊറുക്കുക

എന്തിനാണ് ?.

ക്രിസ്താനിയ്ക്ക് കുരിശും

ഹിന്ദുവിന് ഓമും

മുസൽമാന് ചന്ദ്രകലയും നല്കിയത്.

എന്തിനാണ്?.

അമ്പലങ്ങൾ ഉണ്ടായത്

പള്ളികളും മസ്ജിദുകളും ഉണ്ടായത്.

എന്തിനാണ്?

ഹിന്ദു ചന്ദനം തൊടാനും

ക്രിസ്താനി കുരിശു വരയ്ക്കാനും

മുസൽമാൻ നിസ്കരിക്കാനും പറഞ്ഞത്.

ഏല്ലാവരും പറയുന്ന ദൈവം ഒന്നാണെങ്കിൽ എന്തിന് സഹോദരങ്ങളെ തമ്മിൽ

ഇങ്ങനെ വിഭജിച്ചു.

Wednesday, June 2, 2010

ഞാൻ നട്ട മാവ്

കുട്ടികാലത്ത് അമ്മൂമ്മ വാങ്ങി കൊണ്ടു വന്ന മാമ്പഴത്തിന്റെ വിത്ത്

ഞാൻ കിഴക്കെ പറമ്പിനരുകിലായി കുഴിച്ചിട്ടു.

അതിനു വെള്ളമൊഴിച്ചു.

മാവിത്തിനു തളിരിടുന്നതും അതിന്റെ ഇലകളും തണ്ടും വളരുന്നതും ഞാൻ ഒരു കാഴ്ച്ചകാരനെ പോലെ

നോക്കി നിന്നു കണ്ടു.

മാവ് വളർന്നപ്പോൾ അതിന്റെ വലിയ ശിഖരങ്ങൾക്ക് താഴെ പടിഞ്ഞാറു നിന്നും കിഴക്കു നിന്നും ഇടയ്ക്കിടെ വിരുന്നെത്തുന്ന കാറ്റിന്റെ കുളിരേറ്റ് ഇരിയ്ക്കാൻ ഞാൻ ഇഷ്ടപ്പെട്ടു.

ഒരോ വേനലവധിയ്ക്കും പള്ളികുടങ്ങൾ അടയ്ക്കുമ്പോൾ ചുറ്റുവട്ടത്തെ കുട്ടികൾ എല്ലാം മാമ്പഴം പെറുക്കാൻ ഓടി നടക്കുന്നത് ഞാൻ കൌതുകത്തോടെ നോക്കി കണ്ടു.

അപ്പോഴൊക്കെ അല്പം അഹങ്കാരത്തോടെ എന്റെ മനസ്സു പറഞ്ഞൂ.

ഞാൻ നട്ട മാവ്. എന്റെ മാവിലെ മാമ്പഴം.

വർഷങ്ങൾ കഴിഞ്ഞൂ.

എന്നെനിയ്ക്ക് വയസ്സായി.മരണം കാത്ത് വായുവലിച്ച് ഞാൻ കിടക്കുകയാണ്.

എന്റെ മൂത്തമകൻ അനിരുദ്ധൻ പറയുകയാണ്.

അച്ഛനു ചിതയൊരുക്കാൻ കിഴക്കേല് അച്ഛൻ നട്ട മാവ് മുറിയ്ക്കണമെന്ന്.

എന്നെ ചാണകപോളയിൽ ദഹിപ്പിച്ചോളു.എന്നാലും എനിക്ക് വേണ്ടി ഒരു മാവുപ്പോലും മുറിയ്ക്കരുത്.

ഈ മരങ്ങൾ എന്നേക്കാൾ ഈ ഭൂമിയ്ക്ക് ഉപകാരികളാണ്.

Saturday, May 1, 2010

(ദേവിയുടെ ഓർമ്മയ്ക്ക്

ഉണങ്ങിയ റോസപൂവും പഴകി മഞ്ഞകളർബാധിച്ച കടലാസിലെ

വാചകങ്ങളും എനിക്ക് നഷ്ടപ്പെട്ട പ്രണയത്തിന്റെ നൊമ്പരങ്ങളാണ്.

അവൾ കടന്നുപ്പോയ വഴികളും സംസാരിച്ചു നിന്ന ഇടങ്ങളും വേട്ടയാടപ്പെടുന്ന ഓർമ്മകളാണ്.

അന്ന് അവൾക്ക് വാങ്ങി നല്കിയ കോഫിബൈറ്റിന്റെ പായ്ക്കറ്റുപോലും മാറിപോയിരിക്കുന്നു.

ഈ നഷ്ടപ്രണയം എന്നെ ഭ്രാന്തനാക്കുന്നു.

ഒരു പക്ഷെ ഞാൻ എന്നന്നേയ്ക്കും ഒരു ഭ്രാന്തനായി മാറുകയാകാം.

(ദേവിയുടെ ഓർമ്മയ്ക്ക്)

Thursday, March 4, 2010

പിള്ളേച്ചന്റെ കുട്ടി സേനഹം



















പിള്ളേച്ചന്റെ കുട്ടി സേനഹം
(കടപ്പാട്-യാഹു,ഗൂഗിൾ)


Friday, February 19, 2010

ഒരു കുഞ്ഞുവാവയുടെ നിഷ്കളങ്കത


(ഈ ഫോട്ടോ എനിക്ക് അയ്ച്ചു തന്ന പ്രിയ സുഹൃത്തിന് ഒരായിരം നന്ദി)

Thursday, February 18, 2010

ആരീരം രാരീരം രാരോ (എന്തോന്നാ ഇത്)


ആരീരം രാരീരം രാരോ (എന്തോന്നാ ഇത്)
(കടപ്പാട്-എനിക്ക് മെയിൽ അയ്ച്ചു തന്ന ഒരു വിരുതന്)

Friday, February 12, 2010

ഇങ്ങനെ തൊള്ളതുറക്കല്ലെ ആശാനെ

ഇങ്ങനെ തൊള്ളതുറക്കല്ലെ ആശാനെ
(കടപ്പാട്-ഗൂഗിൾ,യാഹു)

Thursday, February 11, 2010

ഹോ എന്തൊരു നല്ലുമ്മ



ഹോ എന്തൊരു നല്ലുമ്മ.

(കടപ്പാട്-ഗൂഗിൾ,യാഹു,)

Tuesday, February 9, 2010

എന്താ കൊള്ളാല്ലേ എന്റെ ഇരിപ്പ്?



എന്താ കൊള്ളാല്ലേ എന്റെ ഇരിപ്പ്?

(കടപ്പാട്-ഗൂഗിൾ,യാഹു)

Sunday, February 7, 2010

യാര് ഇവൾ


യാര് ഇവൾ ?.
(കടപ്പാട്-യാഹു,ഗുഗിൾ)

Friday, February 5, 2010

പോയൊരു ഉത്സവം

രാത്രി വിളക്കുകളും കളിപ്പാട്ടകടയിലെ കുപ്പിവളകളുടെ കിലുക്കവും

കടലവിലപ്നകാരന്റെ വറവുചട്ടിയിലെ ചടചടാ ശബദവും.

ഹൽ വ്വയും മലബാറു മിഠായിയും വില്ക്കുന്ന കടകളിലെ നാനാജാതി പലഹാരത്തിന്റെ മണവും

ചേർത്തു വച്ചു ഞാനെന്റെ ഉത്സവങ്ങളിലെ ബാല്യകാലം.

കറ്റമുറിച്ച പാടങ്ങളിലെ കിലുക്കി കുത്തും ചീട്ടും കളിയും.

പൂരപറമ്പിൽ ഒരു അനൌൺസ്മെന്റും.

അടുത്ത ഒരു ബെല്ലോടു കൂടി നാടകം ആരംഭിക്കുകയാണ്.

അതേ ആ നാടകം ആ ഉത്സവം പൂരപറമ്പ്

എനിക്ക് വയസ്സിന്ന് അറുപത്.

ടിവിയിൽ കുട്ടികൾ ഉത്സവം കാണുന്നു ലൈവായി.

അയ്യോ പാവം


(കടപ്പാട്.യാഹു,ഗൂഗിൾ)