നാട്ടിലെത്ത്യാല് പുഴയരികത്തുള്ള ഷാപ്പില് പോയി
രണ്ട് കുപ്പി തെങ്ങിൻ കള്ള് അടിക്കണം.
ചെത്തുകാരൻ കുട്ടപ്പൻ ചെത്തിയിറക്കിയ അന്തികള്ള്
നല്ലതു പോലെ തണപ്പിച്ച് കഴിക്കണം.
ദാമുവേട്ടന്റെ പുഴവക്കിലെ ഷാപ്പില് നല്ല ഞണ്ട് കറിയും കരിമീൻ പൊള്ളിച്ചതും കിട്ടും.
ഭാസ്കരേട്ടനും ഗോവിന്ദേട്ടനും ജോസൂട്ടിയും മുഹമ്മദും ഞങ്ങൾ നാലഞ്ചാളുകൾ രാവേറെ ചെല്ലുവോളൂം പാട്ടുപ്പാടി പൂരം നടത്തി കുപ്പികാലിയാക്കി
രാത്രി മോട്ടോർ അടിച്ചു നനയ്ക്കുന്ന പാടത്തൂടെ ചെറിയ നെൽകതിരുകളിൽ തട്ടി പാട്ടു പാടി
തെറിവിളിച്ച് കൂവികൊണ്ട് വീട്ടിൽ വന്ന് കയറണം.
മടേല് ജാനുവിന്റെ തിണ്ണയിൽ കത്തുന്ന ചിമ്മിനി വിളക്ക്
കെട്ടോന് അറ്റാക്ക് വന്ന് ചത്തപ്പോൾ അവളൊരു പഞ്ചാലിയായി.
ഭാസ്കരേട്ടനും ഗോവിന്ദേട്ടനും ജോസൂട്ടിയും പിന്നെ ചില കൊച്ചു പിള്ളേര്
മടേല് വഴി പോയാല്‍ രാത്രി തെറി വിളികിട്ടും തലേൽ മുണ്ടിട്ട് നടക്കണം.
ഞാനില്ലേ ആ വഴിക്ക്.
11 comments:
നാടിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ നന്നായി :)
ഓടോ കല്യാണം എവിടം വരെയായി ?
കൂമ്പു വാട്ടല്ലെ ...
ഞാനുമുണ്ടേ......
ഞാനുമുണ്ടേ കോതനല്ലൂര്‍ക്ക്.
പിള്ളേച്ചോ.. ഓരോന്നു പറഞ്ഞു കൊതിപ്പിക്കല്ലേ :)
good!!
ഡ്രൈവിംഗ് ലൈസെൻസ് വന്ന ഓരൊ വഴികളെ.. കൊള്ളാം...
:)
ഹൊ, ഇതെവിടുന്നാപ്പ ഇപ്പടം(title song) കോതനല്ലൂരിനു കിട്ട്യേത്...
നാട്ടില്‍ പാഞ്ചാലി മാത്രേള്ളൂ.....ദുശാസനന് ഇല്ലെ:):):):)
നല്ല വായന സുഖം തരുന്നു മനോഹരമായിരിക്കുന്നു
പ്രതീക്ഷയോടെ
അഭിവാദ്യങ്ങള്‍
ഒരു അഭ്യര്‍ത്ഥനയുണ്ട്
ദയവായി നാറുന്ന കുപ്പായം ഊരി കളയണം
മടേല് ജാനുവിന്റെ തിണ്ണയിൽ കത്തുന്ന ചിമ്മിനി വിളക്ക്
കെട്ടോന് അറ്റാക്ക് വന്ന് ചത്തപ്പോൾ അവളൊരു പഞ്ചാലിയായി
അത് കാര്യം. അന്ച്ചില്‍ ഒതുങ്ങിയല്ലോ അല്ലെ?
Post a Comment