Tuesday, September 30, 2008

സഖാവ്

ചുമന്ന കൊടികൾക്ക് കീഴിൽ ഇങ്ക്വാലാബ് വിളികളുമായി ജാഥ നയിച്ച
ആ മനുഷ്യനെ ഞാൻ സഖാവെന്ന് വിളിച്ചു.
നല്ലൊരു സഖാവ് ആകുക എന്നത് ജീവിതത്തിൽ
മറ്റെന്തിനെകാളും വലിയ സ്വപനമായി കൊണ്ടു നടന്നു.
എ.കെ.ജിയെകുറിച്ചും.സഖാവ് കൃഷണപിള്ളയെകുറിച്ചും കേട്ടാണ് ഞാൻ വളർന്നത്.
ഇന്നലെകളിൽ വീട്ടിലെ ചുവരിൽ തൂക്കിയ ലെനിന്റെയും മാക്സിന്റെ ചിത്രങ്ങൾ നോക്കി
ഞാൻ ഇങ്ക്വാലാബ് വിളിച്ചു.
കാരണം മനുഷ്യരെ സേനഹിക്കുകയും ഉള്ളവനിൽ നിന്നും ഇല്ലാത്തവന് ഉപകാരം ചെയ്യുകയും ചെയ്യുക
ആയിരുന്നു എന്റെ ലക്ഷ്യം.
പക്ഷെ ഇന്ന്?

6 comments:

ഹരീഷ് തൊടുപുഴ said...

ഇന്ന്,
ലാല്‍ സലാമും, സഖാവും വെറും വാചകത്തില്‍ മാത്രം ഒതുങ്ങുന്നു.........

ഹരീഷ് തൊടുപുഴ said...
This comment has been removed by the author.
നിരക്ഷരൻ said...

ഇന്ന് മുതലാളിത്ത രാജ്യമായ ദുബായിയില്‍ ജോലി ചെയ്യുന്നു. ശ്രീനിവാസന്‍ പറഞ്ഞതുപോലെ വല്ല ക്യൂബയിലോ ചൈനയിലോ പോയി പണിയെടുത്താല്‍ പോരായിരുന്നോ ...:)
ഞാന്‍ ഓടി... :)

ajeeshmathew karukayil said...

Inqilaab Zindabad

നരിക്കുന്നൻ said...

ഇന്ന് പാവങ്ങളുടെ രക്ഷകർ ഫൈവ് സ്റ്റാർ ഹോട്ടലുകൾ കെട്ടിയുയർത്തുന്നു. പാവങ്ങൾക്കും വേണ്ടേ, ഒരു ദിവസമെങ്കിലും ഫൈവ്സ്റ്റാർ ഹോട്ടലിലൊക്കെ താമസിക്കാൻ പൂതി.

joice samuel said...

നന്നായിട്ടുണ്ട്...
നന്‍മകള്‍ നേരുന്നു..
സസ്നേഹം,
ജോയിസ്..!!