അഷടഗന്ധം പുകച്ചു കൊണ്ടച്ചമ്മ നിലവിളക്കിനരുകിലായി
രുന്ന് രാമയാണം ചൊല്ലിടിന്നു.
ചാണകം മെഴുകിയ പഴയതറവാടിന്‍ ഉമ്മറത്തൂം ഇളം തിണ്ണയിലാകമാനം
കര്‍ക്കീടകമഴയുടെ പെരുംതുള്ളീകള്‍ ചിതറിടുന്നു.
ഉമ്മറപടിക്കരുകിലായൊരു കയറ്റുകട്ടിലില്‍ കറുത്തൊരുകമ്പിളി പുതപ്പിനുള്ളീല്‍
വിറച്ചു കൊണ്ട് മുത്തശ്ശി വെറ്റില മുറക്കുന്നു.
പാടത്തിനക്കരെയുള്ള തോട്ടെറിമ്പിലൂടെ നിരനിരയായി പോകുന്നു
പെട്രോമാക്സുകള്‍
കൂവലുകള്‍ കുറുകലുകള്‍
തലയില്‍ ഒരു തോര്‍ത്തു ചുറ്റി
അഛനിറങ്ങുന്നു.
നീളമുള്ള ഏവര്‍ഡി ടോര്‍ച്ചും മുത്തശ്ശന്റെ പഴയകാലന്‍ കുടയുമായി
ഊത്തപിടിക്കാന്‍
Subscribe to:
Post Comments (Atom)
Labels
- കവിത (17)
- കാലം.ഇവിടെ ഞാൻ തനിച്ചാണ് (1)
- ചിത്രങ്ങൾ (13)
- പലവക (1)
About Me |
23 comments:
അനിയോ ,പിള്ളേച്ചോ..
ഊത്ത മാത്രം പോരാ,മാക്രീം വേണം..
കൂയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്....കിട്ടിയോടാ കൂവേ വല്ലതും:)
ഓര്‍മ്മകള്‍ ഇടിവെട്ടി പെയ്യട്ടേ!
അതൊക്കെ ഒര്‍മ്മകള്‍ മാത്രം,
മുത്തശ്ശി ഇപ്പൊഴുമുണ്ടൂ, പാരായണത്തിനു ശക്തിയില്ല. ബാക്കിയെല്ലാം പൊയമറഞ്ഞു. എന്റെ മുത്തശ്ശിയ്ടെ പൊസ്റ്റ് വായിച്ചിരുന്നല്ലൊ.
ഇവിടെയിരുന്ന് ഓറ്മ്മകളിങ്ങനെ
അയവിറക്കാന്‍ എന്തു രസം
അല്ലേ മാഷേ
ഇപ്പോ പഴേപോലൊന്നുമല്ലെടാ; ഈ പ്രാവശ്യം കര്‍ക്കിടത്തില്‍ കടുത്ത വേനലാവുമെന്നാ തോന്നുന്നത്, പവ്വര്‍കട്ട് ഇരട്ടി സമയമാക്കുമെന്നും കേള്‍ക്കുന്നു...
ഒരു പഴയ, നാട്ടിന് പുറത്തെ കര്‍ക്കിടക കാഴ്ച... നല്ല ഓര്‍മ്മകള്‍ മാഷേ
:)
നൊസ്റ്റാള്‍ജിക്...
കര്‍ക്കിടകപ്പേമാരി കൊള്ളാം.
ആ രഞ്ചിത്തിന്ന് എന്തേലും ഇട്ടുകൊട്
( ഞാനോടീ)
ഊത്ത ഞങ്ങള്‍ പിടിച്ചല്ലോ.. നല്ല പരല്‍ കൊണ്ടു പുളിയില ചുട്ടു രസികന്‍ ചമ്മന്തി അടയൊക്കെ ഉണ്ടാക്കി..രാത്രി ഇതു പിടിച്ചു കൊണ്ടു വന്ന അച്ഛനെ കുറെ പ്രാകി. അല്ല രാത്രി മനുഷ്യനെ ഉറങ്ങാന്‍ സമ്മതിക്കാതെ..രാത്രി തന്നെ ഇതിന്റെ പണ്ടോമ്ം കുടലും ഒക്കെ കളഞ്ഞു വെച്ചില്ലേല് ചീയില്ലെ,രാത്രി കുറെ കഷ്ടപ്പെട്ടെങ്കിലും പകല്‍ ഇതു വെച്ചും വറുത്തും ഒക്കെ നല്ല രുചിയോടെ കഴിച്ചപ്പോള്‍ ഹാാ യ് എന്തു ടേസ്റ്റ്...
ഐശ്വര്യം നിറഞ്ഞു നിൽക്കണ ഒരു വീട്ടിൽ എത്തിയ പോലുണ്ട് കേട്ടോ...
കര്ക്കിടകമാണെന്നു പറഞ്ഞുതന്നെ അറിയണം. മഴയേയില്ല, നല്ല വേനല്‍ക്കാലം പോലെ.
തണല്‍ മാഷ്:ആ ഓര്‍മ്മകള്‍ക്ക് മരണമുണ്ടോ
അനില്‍:ഞാന്‍ വായിക്കുന്നുണ്ട്
രഞജിത്തെ:സത്യമാണ് മാഷെ
ഹരീഷ്:കാലമൊക്കെ മാറി പോയി മാഷെ
ശ്രി:ആ നാടിന് മനസ്സിലെങ്കിലും മരണമില്ലാതെയിരിക്കട്ടെ ശ്രി.
കുറ്റ്യാടി:നന്ദി
പ്രിയെ:നന്ദി(രഞ്ജിത്തെ മഴ പെയ്യാന്‍ പ്രാത്ഥിക്കുന്നു)
കാന്താരിചേച്ചി:പുളിയില ചുട്ടത് കൂട്ടാന്‍ കൊതിയാകുന്നു.നമ്മുടെ മൂവ്വാറ്റുപുഴ-പെരുമ്പാവൂര്‍ സ്പെഷ്യലാണ് അത്.
ഡീപ്സ്:നന്ദി
എഴുത്തുകാരി:നാട് ഒരുപ്പാട് മാറി പോയിരിക്കുന്നു.
ഈ വരികളില്‍ ഒരു കര്ക്കിടകദിനം അനുഭവിക്കാന്‍ കഴിയുന്നുണ്ട്....ഒരുപാട് നന്ദിയുണ്ട്....
ചാണകം മെഴുകിയ പഴയതറവാടിന്‍ ഉമ്മറത്തൂം ഇളം തിണ്ണയിലാകമാനം
കര്‍ക്കീടകമഴയുടെ പെരുംതുള്ളീകള്‍ ചിതറിടുന്നു. ഇതൊക്കെ ഞാന്‍ ഓര്‍ക്കുന്നു...
ഊത്ത എന്താണെന്ന് മനസ്സിലായില്ല....
സസ്നേഹം,
ശിവ.
ഈ ഊത്ത എന്ന് പറഞ്ഞാല്‍ ശിവനേ..ഈ പുതുവെള്ളത്തില്‍ പരിഞ്ഞിലും ( മുട്ട ) ആയി വരുന്ന ആറിലെയും തോടുകളിലെയും മീനിനെ ഊത്ത എന്ന് വിളിക്കും .അല്ല ,അങ്ങനെ വിളിച്ചെന്നും വെച്ച് ഇയാള്‍ക്ക് വല്ല കുഴപ്പവും ഉണ്ടോ ?
( ഇന്നസെന്റ് സ്റ്റൈല്‍ )
അനൂപ് കൊള്ളാം.നിന്നോട് ഞാന്‍ നേരത്തെ പറഞ്ഞു കവിത വേണ്ടാ ..അതെഴുതാന്‍ ഞങ്ങള്‍
" കവികള്‍ " ഇവിടെയുണ്ട് .ഇത് സെക്കന്റ് വാണിംഗ് .
മാക്രിക്കാലുപൊരിച്ചതു കിട്ടാനുണ്ടോ പൂയ്...
കള്ളക്കര്‍ക്കിടകം!
ചിന്നം പിന്നം പെയ്യുന്ന മഴ!!
പണിക്കു പോകാന്‍ മടഇയായിട്ടു
പണിയില്ലന്നു കള്ളം പറയുന്ന വീട്ടുകാരന്റെ കൂടെ
അടുപ്പിന്നു ചുറ്റും കുന്തക്കാലില്‍
തീ കാഞ്ഞിരിക്കുന്ന കൂട്ടു കുടുംബത്തിനു
കടിച്ചു വലിക്കാന്‍ അട്ടക്കരിപിടിച്ച ഉണങ്ങിയ മാങ്ങാത്തോല്.
ഇതൊക്കെയാണെന്റെ കര്ക്കിടകക്കാഴ്ച്ച
അനൂപേ നാട്ടിലോട്ടൊരു ടിക്കറ്റു വേണോ? പോയി ഊത്തയേം,മാക്രിയേയുമൊക്കെപിടിച്ച് നേരെ ഷാപ്പ്ലോട്ടു വന്നാല്‍ മതി.
കര്‍ക്കടകം ഓര്മ മാത്രമാവുന്നു.........നന്നായിട്ടുണ്ട്
അതൊക്കെ പണ്ട്. ഇന്ന് ഊത്തയും മാക്രിയും ഒന്നുമില്ലാതെ കാക്കയ്ക്കും ഒരു വീര്‍പ്പുമുട്ടല്‍.....
അനൂപ് ഭായ്
ഗ്രാമത്തിന്റെ വിശുദ്ധിനിറഞ്ഞ കവിത...
ആശംസകള്‍...
പിന്നെ ആ അറബി വേഷം കലക്കിക്കളഞ്ഞിട്ടുണ്ട്ട്ടോ...
ഓര്‍മ്മകള്‍ അനുഗ്രഹങ്ങളാനൊ അതൊ ശാപങ്ങളൊ എന്നു തിരിച്ചറിയാനാവാത്ത നിമിഷങ്ങള്‍...
ഇതെവിടെ പോയി, അനൂപ് മാഷേ?
കുറച്ചു നാളായി കാണാനില്ലല്ലോ? തിരക്കാണോ?
നന്നയിട്ടുണ്ട്....
നന്മകള് നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!!
panddathhe kkutukudumbhathilethhiya pole thonnunu .nannayrikunnu mone.
Post a Comment