Monday, June 30, 2008

പഴകഞ്ഞി

കെട്ടോന്‍ നാലുകാലില്‍ ആടി വന്നിട്ട്
കെട്ടോളെടെ നെഞ്ചത്ത് രണ്ട് ചവിട്ട്.
രാത്രി ഭര്‍ത്താവു വരുവോളം കൂരയിലെ മണ്ണെണ്ണവിളക്കിന്റെ
വെട്ടത്തില്‍ കഞ്ഞിവിളമ്പി കാത്തിരുന്നാ പെണ്ണൂമ്പിളക്ക്
രാത്രി കണ്ണീരു മിച്ചം.
നേരം പുലരുമ്പോള്‍ മനയ്ക്കലെ തമ്പ്രാന്റെ പറമ്പില്‍
വേലയ്ക്കു പോകുന്ന കെട്ട്യോന്‍
തലേന്നത്തെ പഴകഞ്ഞി
ഒരു കിണ്ണം പാത്രത്തില്‍ ഒരു തവി തൈര്.
ഒരു ചുവന്നുള്ളീ , ഒരു കാന്താരിമുളക്
ഞരടിച്ചിട്ട് ഒരൊറ്റ വലി.
വീണ്ടും തമ്പ്രാന്റെ പറമ്പില്‍ വേല
രാത്രി കള്ളൂഷാപ്പിന്ന്
ആടി ആടി പുലമ്പി കൊണ്ട്
വാതില്‍ മുട്ടി.
ഫ,എരണം കെട്ടോളെ
വാതില്‍ തുറന്ന് മുന്നില്‍ വന്നു നില്‍ക്കുന്ന
ഭാര്യയെ കുനിച്ചു നിറുത്തി രണ്ടിടി
നേരം വെളുത്താല്‍ വീണ്ടും പഴകഞ്ഞി
കുടി.
തമ്പ്രാന്റെ പറമ്പിലെ പണി.
ഒരു ദിവസം കെട്ട്യോന്‍ മരിച്ചു.
കെട്ട്യോള്‍ തനിച്ചായി.
ഒരു രാത്രി പതിവുപോലെ
വാതിലില്‍ മുട്ടി
കെട്ട്യോള്‍ പരിഭ്രമത്തോടെ വാതില്‍ തുറന്നു
മുന്നില്‍ കണ്ടത് മനക്കലെ തമ്പ്രാന്‍
കൈയ്യില്‍ പലഹാരങ്ങള്‍ നാനാവിധം
മുഖത്ത് ഒരു വഷളന്‍ ചിരി.

12 comments:

Unknown said...

നാട്ടില്‍ പോയാല്‍ ഇത്തിരി പഴകഞ്ഞി കുടിക്കണം

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കെട്ട്യോനും കൊള്ളാം കെട്ട്യോളും കൊള്ളാം.

അഞ്ചല്‍ക്കാരന്‍ said...

“പഴങ്കഞ്ഞി” എന്നല്ലേ ശരിയ്ക്കും ശരി?

OAB/ഒഎബി said...

തംഭ്രാന്‍ പഴയ കഞ്ഞി കുടി തുടങ്ങിയതില്‍ പിന്നെ കേട്ട്യോള്‍ക്ക് പഴങ്കഞ്ഞി ഒരോറ്മ്മ മാത്രമായി അല്ലെ?

ദിലീപ് വിശ്വനാഥ് said...

കൊള്ളാം, ആശയം നന്നായിട്ടുണ്ട്.

ജിജ സുബ്രഹ്മണ്യൻ said...

വേലയ്ക്കു പോകുന്ന കെട്ട്യോന്‍
തലേന്നത്തെ പഴകഞ്ഞി
ഒരു കിണ്ണം പാത്രത്തില്‍ ഒരു തവി തൈര്.
ഒരു ചുവന്നുള്ളീ , ഒരു കാന്താരിമുളക്
ഞരടിച്ചിട്ട് ഒരൊറ്റ വലി.
ആഹാ...ഇതിന്റൊരു സുഖം ബ്രേക്ക്ഫാസ്റ്റ് എന്ന ഓമനപ്പേരില്‍ കഴിക്കുന്ന പൂരി,ചപ്പാത്തി ആദിയായവയില്‍ നിന്നു കിട്ടുമോ??

Unknown said...

kavithayile samoohika vimarsham kollam. kettyon, kettyol, pazhankanhi ennivayude spelling ozhivakkuka. ennal ee pazhankanhi swadode montham.

Sharu (Ansha Muneer) said...

ആശയം നന്ന്. പക്ഷെ കവിത കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നല്ലോ

smitha adharsh said...

ലളിതമായ വരികള്‍..നന്നായിരിക്കുന്നു.

ഹരീഷ് തൊടുപുഴ said...

പഴങ്കഞ്ഞിയും, മോരും, ഉള്ളി ചതച്ചതും, കാന്താരിയും.... നീയെന്നെ കൊതിപ്പിക്കുകയാണോ??

Unknown said...

ഏല്ലാവര്‍ക്കും നന്ദി

Seema said...

ആശയം കൊള്ളാം ട്ടൊ...നന്നായിരിക്കുന്നു...