വിളിച്ചിട്ടും എന്റെ വിളികേള്ക്കാത്തതെന്തെ കണ്ണാ.
ആ മുരളിക ഒന്നൂതാത്തതെന്തെ കണ്ണാ.
കൈനിറയെ വെണ്ണയുമായ് നിന് മുന്നില്‍
ഞാന്‍ കാത്തു നിലക്കുന്നത് നീ കാണാത്തതെന്തെ കണ്ണാ.
എന്നോടൊന്നു മിണ്ടാത്തതെന്തെ കണ്ണാ.
(വിളിച്ചിട്ടും)
പൂന്താനത്തിന്റെ ജഞാനപാനയുമായ് ഞാന്‍ വരാം.
മേല്പത്തൂരിന്റെ നാരായണീയവും കൊണ്ടു വരാം.
കുറുരമ്മയെപോലെ നിന് മുന്നില്‍ വാത്സല്യമായ് ഞാന്‍ നിറഞ്ഞിടാ.
ഒന്നു കണ്ണൂതുറക്കെന്റെ കണ്ണാ.
(വിളിച്ചിട്ടും)
മഞ്ഞപട്ടാടയും അടയാഭരണവും ഞാന്‍ നല്കിടാ.
കാലികളുമായ് എന്നും നിന് മുന്നില്‍ ഞാന്‍ വന്നെത്തിടാം.
എന്റെ മുന്നില്‍ ഒന്നു കണ്ണുതുറക്കെന്റെ കണ്ണാ.
(വിളിച്ചിട്ടും)
Subscribe to:
Post Comments (Atom)
Labels
- കവിത (17)
- കാലം.ഇവിടെ ഞാൻ തനിച്ചാണ് (1)
- ചിത്രങ്ങൾ (13)
- പലവക (1)
About Me |
9 comments:
കണ്ണനോടു ഞാന്‍ പറയാം..അനൂപിന്റെ മുന്നില്‍ ഒന്നു പ്രത്യക്ഷപ്പെടാന്‍ കേട്ടോ..
അതേയ് അനൂപേ പോസ്റ്റിന്റെ ഹെഡ്ഡിങ്ങിലെ അക്ഷരത്തെറ്റു തിരുത്താന്‍ നേരമായില്ലേ ..
തൊഴുതിട്ടും തൊഴുതിട്ടും
കൊതി തീരുന്നില്ലല്ലോ
ഗുരുവായൂരപ്പാ...
-എന്നാ തുടങ്ങിയേ...? ഈ ഭക്തിയുടെ കാര്യമാ കേട്ടോ..:)
കണ്ണനെ കണികാണാന്‍... കണ്ണന്റെ കളികാണാന്‍...
:)
മര്യാദയ്ക്ക് അദ്ദേഹം കണ്ണു തുറന്നു പിടിച്ചിട്ടൂണ്ട്.
ഇനീം തുറക്കാൻ പറയുന്നത് കഷ്ടമാ അനൂപേ!.
കാലികളൊത്തിരിയുണ്ടേ നമ്മുടെ
ഭക്ഷ്യമന്ത്രിയ്ക്ക് കൊണ്ടോയി കൊടുക്കുന്നതാ
ബുദ്ധി. അദ്ദേഹമാണിപ്പോൾ
കേരളത്തിൽ പാലൊഴുക്കാനായി
കാലി വേണം കാലിവേണം ന്ന് പറഞ്ഞു
നടക്കുന്നത് !.
നന്ദേട്ടാ : ഞങ്ങടെ മന്ത്രിയെ തൊട്ടു കളിച്ചാല്‍........
ഹ ഹ ഹ ഞങ്ങള്‍ സപ്പോര്‍ട്ട് ചെയ്യും അല്ല പിന്നെ...
കാന്താരിചേച്ചി:പറയണം പ്രത്യേകം
തണല്‍:എന്നും എന്റെ മനസ്സില്‍ ഗുരുവായൂരപ്പന് ഉണ്ടായിരുന്നു.
പുടയൂര്‍:നന്ദി
നന്ദേട്ടാ:കണ്ണനെ കാണാന്‍ കൊതിയാകുന്നു.
ദേ കാന്താരികൂട്ടി ഒരു ഫാം നടത്തുന്ന കാര്യം മറക്കരുത്.
കാന്താരിചേച്ചി:പശുക്കളുടെ ഒരു ജാഥ വേണ്ടി വരുമോ
♪♪ ഓലക്കുഴല്‍ വിളി കേട്ടോ
രാധേ എനെ രാധേ
കണ്ണന് എന്നേ വിളിച്ചൊ?
രാവില്‍ ഈ രാവില്‍.....♪♪
ശല്യപെടുത്തല്ലേ
അനൂപേ പ്ലീസ്!
എഴുതാന്‍ വന്ന കമന്റ് നന്ദു ജി വന്നു എഴുതി സ്ഥലം വിട്ടു....വിളി മുടക്കണ്ട,വിളിച്ചു കൊണ്ടേ ഇരുന്നോളൂ... കണ്ണ് തുറക്കും..
ഹെന്റെ പിള്ളേച്ചാ.. നിങ്ങളിങ്ങനെ ഇത്രേം ഗ്ളാമറുമായി മുന്നീനിക്കണ കണ്ണിപ്പിടിക്കണില്ലായിരിക്കും അതാ തൊറക്കാത്തെ :)
Post a Comment