Saturday, June 21, 2008

എന്തൊരു ചൂട്

കാലുകള്‍ തളരുന്നു തൊണ്ട വരളുന്നു.
ഒരടി നടക്കാന്‍ വയ്യെനിക്ക്
കണ്ണില്‍ കത്തികാളുന്ന കൊടിയതാപം
പുറത്തിറങ്ങാന്‍ ഇനി ഞാനില്ല
ഉച്ചക്ക് ഭക്ഷണം പോലും വേണ്ടെനിക്ക്
എന്തൊരു ചൂടണാപ്പാ.
ഒരു പെപ്സിക്ക് വില ഒന്നേക്കാല്
ഇന്ന് ആറ് പെപ്സി കുടിച്ചു.
ഒരു ട്യൂബ് ഫെയറാന്‍ ലൌലിയില്‍ മിനുക്കിയ മുഖമാണൊ
ഇത്
എനിക്ക് വയ്യ
നാട്ടിലാണെല്‍ മഴ കാണാമായിരുന്നു
ഗ്ലാമര്‍ നോക്കാമായിരുന്നു.
ഇതിപ്പോ എന്തിരു ദുരിന്തമാണ്
കറുത്താല്‍ ഒരു പെണ്ണൂ നോക്കുമോ എന്നെ
ഞാന്‍ ഇനി വെയിലത്ത് ഇറങ്ങില്ല
അയ്യോ എന്റെ ഗ്ലാമര്‍ പോയെ
ഇനി ഞാനെന്തു ചെയ്യും.

11 comments:

പാമരന്‍ said...

ഒരു ഒന്നൊന്നരക്കിലോ ഗ്ളാമര്‍ എന്‍റെ കയ്യില്‍ എക്സ്ട്രാ ബെര്‍റുതേ ഇരിക്കണ്‌ണ്ട്‌.. വേണേല്‌ പറഞ്ഞോളൂ ട്ടാ..

ജിജ സുബ്രഹ്മണ്യൻ said...

ഹ ഹ ഹ അപ്പോള്‍ ഈ നിറത്തിന്റെ രഹസ്യം ഒരു റ്റ്യൂബ് ഫെയറ് ആന്‍ഡ് ലവ് ലി ആണല്ലേ....

ഇനി നാട്ടില്‍ വന്നു പോകുമ്പൊള്‍ നല്ല കസ്തൂരി മഞ്ഞള്‍ കൊണ്ടു പോകൂ..മുഖത്തു അരച്ചിടൂ...ആ മുഖ സൌന്ദര്യം വര്‍ദ്ധിക്കട്ടെ...

കുഞ്ഞന്‍ said...

ഇപ്പൊ മനസ്സിലായില്ലെ ഗ്ലാമറ് ഒരു ശാപമാണെന്ന്. ഗ്ലാമറില്ലാതിരുന്നെങ്കില്‍ ഇങ്ങനെ സങ്കടപ്പെടേണ്ട കാര്യമുണ്ടാവുമായിരുന്നില്ല. എന്തായാലും വന്നതുവന്നു ഇനി ഒരു കുട മേടിക്ക്..!

siva // ശിവ said...

(അയ്യോ എന്റെ ഗ്ലാമര്‍ പോയെ
ഇനി ഞാനെന്തു ചെയ്യും.) ഇപ്പോള്‍ എനിക്ക് സന്തോഷമായി....ഹ ഹ....ഇനി എല്ലാ പെണ്ണുങ്ങളും എന്നെ നോക്കുമല്ലോ....

Sharu (Ansha Muneer) said...

ഒരു പരിഹാരമേയുള്ളു. പ്രവാസം നിര്‍ത്തി നാട്ടില്‍ പോവുക. അതല്ലേല്‍ തല്‍ക്കാലം ഒരു കുട മേടിക്കുക. :)

തണല്‍ said...

ഈ ചെറുക്കന്റെ ഒരു കാര്യം..ഞാന്‍ തോറ്റു!:)

Rare Rose said...

ഇനി പോവാതെ ബാക്കി നില്‍ക്കുന്ന ഗ്ലാമറിനെ കുടക്കീഴില്‍ ഒളിപ്പിച്ചു വെയ്ക്കാന്‍ പറ്റുമോന്നു നോക്കൂ...:)

ഹരീഷ് തൊടുപുഴ said...

അനൂപെ, അവിടെ നാരങ്ങാവെള്ളമൊന്നും കിട്ടില്ലേ??

മാന്മിഴി.... said...

നാട്ടിലാണെങ്കില്‍ അതിനെ സമയമുണ്ടാകൂ എന്ന് കരുതിയാവും...ഇങനെയായെ..അല്ലാതെ ഞാനെന്ത് പറയാന്‍?

നിരക്ഷരൻ said...

ഒരു ബോഞ്ച് വാങ്ങി കുടിക്ക് അപ്പീ.... :)

Bindhu Unny said...

ഒരു ദിവസം 6 പെപ്സിയേ! വയറ്റിലുള്ള നല്ല ബാക്ടീരിയ ഒക്കെ ചത്തുപോവും കേട്ടോ. പറഞ്ഞില്ലാന്ന് വേണ്ട. പിന്നെ, ഫെയര്‍ ആന്റ് ലവ്‌ലിക്ക് പകരം സണ്‍‌സ്ക്രീന്‍ പുരട്ടാന്‍ നോക്കൂ :-)