Thursday, March 8, 2012

ജയിൽ പുള്ളി


ഇരുട്ടിന്റെ കുടപിടിച്ച ജാലകത്തിനപ്പുറം തുറന്നിട്ട ഒരു പ്രഭാതം നനവോടെ കാത്തിരിക്കുന്നുണ്ടാകാം.


ആലയിലെ പഴുത്തചൂടിൽ പച്ചയിരുമ്പ് അടിച്ചുപരത്തി കഠാരിപണിയുമ്പോൾ ഇരുട്ടിൽ വിറങ്ങലിച്ച ഒരുനിലവിളി ഞാൻ കേൾക്കുന്നു.


ചൂടുചോര നനച്ചചെമ്മണിൽ പുതുമഴപെയ്യുന്നു.


ആത്മാവിന്റെ ശബ്ദം ചിരി,അലർച്ച മുഴുപ്പിക്കാനാവാത്ത വാക്കുകൾ.ഗദ്ഗദങ്ങൾ.


ഒരുത്തിരി വെട്ടത്തിൽ ഇരുട്ടിനെ കീറി പറന്നകലുന്നു മിന്നാമിനുങ്ങ്.


കനത്തകരങ്ങളെ താങ്ങി നിറുത്തുന്ന വലിയ ഇരുമ്പുപാളികൾ.


അതിനപ്പുറം നടക്കുന്നതൊന്നും ഞാനറിയുന്നില്ല.


കാരണം ഇതൊരു ജയിലറയാണ്.ഞാനൊരു ജയിൽ പുള്ളിയും.


2 comments:

പട്ടേപ്പാടം റാംജി said...

ജയിലിലിരുന്ന് കാണുന്നതും ഓര്‍ക്കുന്നതും.

Joy Varghese said...

ഒരുത്തിരി വെട്ടത്തിൽ ഇരുട്ടിനെ കീറി പറന്നകലുന്നു മിന്നാമിനുങ്ങ്...

Best wishes