Saturday, October 9, 2010

ഹാ മഴ നിനക്ക് എത്രയെത്ര ഭാവങ്ങൾ

കലങ്ങി മറഞ്ഞൊഴുകുന്ന തോട്ടിൽ കൊറ്റാലും അരിവാളും മായി

വാളയെ നോക്കി പായുന്നു കുട്ടികൾ

മുറ്റത്ത് വാർക്കയിൽ നിന്നും വീഴുന്ന വെള്ളത്തിൽ കൈകൾ തട്ടി തെറിപ്പിക്കുന്നു

അമ്മയും അച്ഛനും ഉണ്ടാക്കി കൊടുത്ത കടലാസുവള്ളങ്ങൾ ചെറുവെള്ളചാലിൽ

ഒഴുക്കി കൌതുകം പുണ്ടൂന്നു അഞ്ചുവയസ്സുകാരി.

വാഴതണ്ടിലും ചകിരികെട്ടിയ കയറിലും ടയറിലും കയറി വെള്ളക്കെട്ടിൽ നീന്തലു പഠിക്കുന്നുണ്ട് ചിലർ.

മഴയിൽ ഓടി നടന്ന് കുളിക്കുന്നു ചിലർ.

മഴം വെള്ളം ചാലുകളായി പറമ്പിൽ കെട്ടി നിറുത്തുന്നു ചിലർ.

മഴയുടെ തണുപ്പിൽ സുഖമായുറങ്ങുന്നു ചിലർ.

ബാറിലെ ഇരുളിമയിൽ രണ്ട് പെഗ്ഗടിച്ച് ലോകകാര്യങ്ങൾ പറയുന്നു ചിലർ.

ഈ നശിച്ച മഴ ഒന്നു മാറിയിരുന്നെങ്കിൽ എന്നു വിലപിക്കുന്നു ചിലർ.

ഹാ മഴ നിനക്ക് എത്രയെത്ര ഭാവങ്ങൾ

6 comments:

പട്ടേപ്പാടം റാംജി said...

എത്ര പറഞ്ഞാലും ഒടുങ്ങാത്ത മഴഭാവങ്ങള്‍. എങ്കിലും മഴയുടെ ഭംഗിയും കുറഞ്ഞ് രൌദ്രഭാവത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് പോലെ മഴ ഇപ്പോള്‍ മാറിയോ എന്ന് സംശയം. എന്നാലും ഒടുങ്ങാത്ത ഭാവങ്ങള്‍ ഇപ്പോഴും നിറയെ.

ശ്രീനാഥന്‍ said...

മഴ പലർക്കും പലപോലെ, ജീവിതവും അങ്ങനെ തന്നെ! നന്നായി.

ഭൂതത്താന്‍ said...

mazhayude pala bhaavangal...

പാവത്താൻ said...

മഴ ചിലപ്പോള്‍ ചിരിച്ചും കരഞ്ഞും പരിഭവം ഭാവിച്ചകന്നും.......

അനീസ said...

മഴയോടുള്ള നമ്മുടെ ഭാവങ്ങള്‍ അല്ലെ

Green Room said...
This comment has been removed by the author.