Saturday, May 1, 2010

(ദേവിയുടെ ഓർമ്മയ്ക്ക്

ഉണങ്ങിയ റോസപൂവും പഴകി മഞ്ഞകളർബാധിച്ച കടലാസിലെ

വാചകങ്ങളും എനിക്ക് നഷ്ടപ്പെട്ട പ്രണയത്തിന്റെ നൊമ്പരങ്ങളാണ്.

അവൾ കടന്നുപ്പോയ വഴികളും സംസാരിച്ചു നിന്ന ഇടങ്ങളും വേട്ടയാടപ്പെടുന്ന ഓർമ്മകളാണ്.

അന്ന് അവൾക്ക് വാങ്ങി നല്കിയ കോഫിബൈറ്റിന്റെ പായ്ക്കറ്റുപോലും മാറിപോയിരിക്കുന്നു.

ഈ നഷ്ടപ്രണയം എന്നെ ഭ്രാന്തനാക്കുന്നു.

ഒരു പക്ഷെ ഞാൻ എന്നന്നേയ്ക്കും ഒരു ഭ്രാന്തനായി മാറുകയാകാം.

(ദേവിയുടെ ഓർമ്മയ്ക്ക്)

6 comments:

Junaiths said...

അന്ന് അവൾക്ക് വാങ്ങി നല്കിയ കോഫിബൈറ്റിന്റെ പായ്ക്കറ്റുപോലും മാറിപോയിരിക്കുന്നു..

എല്ലാം മാറിപ്പോയി,പ്രണയം പോലും

പട്ടേപ്പാടം റാംജി said...

പ്രണയനഷ്ടം ഇപ്പോഴും അങ്ങിനെയാണ്, വേദനിപ്പിച്ചുകൊന്ടെയിരിക്കും.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പ്രണയം = ഭ്രാന്ത് !!! ?

ദൃശ്യ- INTIMATE STRANGER said...

nashtapetta pranayathinum und oru saundaryam....
aa vedaniyilum oru sughamund...
nannayirikkunu varikal
aashamsakal

:drishya

ഗീത രാജന്‍ said...

പ്രണയം എപ്പോഴും സുഖമുള്ള വേദനയാ...
നഷ്ടപ്പെട്ടാലും....

കുസുമം ആര്‍ പുന്നപ്ര said...

പ്രിയ സുഹൃത്തേ
നഷ്ട്ട പ്പെട്ടതൊന്നും
നമുക്കുള്ളതല്ല .
ഈ ലോകവും
ഇവിടെജീവിക്കുന്ന
നിമിഷങ്ങളും
നഷ്ട പ്പെട്ടതിനെ
ഓര്‍ത്തു വിഷമിക്കാതെ
ജീവിച്ചു തീര്‍ക്കുക