Friday, February 5, 2010

പോയൊരു ഉത്സവം

രാത്രി വിളക്കുകളും കളിപ്പാട്ടകടയിലെ കുപ്പിവളകളുടെ കിലുക്കവും

കടലവിലപ്നകാരന്റെ വറവുചട്ടിയിലെ ചടചടാ ശബദവും.

ഹൽ വ്വയും മലബാറു മിഠായിയും വില്ക്കുന്ന കടകളിലെ നാനാജാതി പലഹാരത്തിന്റെ മണവും

ചേർത്തു വച്ചു ഞാനെന്റെ ഉത്സവങ്ങളിലെ ബാല്യകാലം.

കറ്റമുറിച്ച പാടങ്ങളിലെ കിലുക്കി കുത്തും ചീട്ടും കളിയും.

പൂരപറമ്പിൽ ഒരു അനൌൺസ്മെന്റും.

അടുത്ത ഒരു ബെല്ലോടു കൂടി നാടകം ആരംഭിക്കുകയാണ്.

അതേ ആ നാടകം ആ ഉത്സവം പൂരപറമ്പ്

എനിക്ക് വയസ്സിന്ന് അറുപത്.

ടിവിയിൽ കുട്ടികൾ ഉത്സവം കാണുന്നു ലൈവായി.

4 comments:

പള്ളിക്കുളം.. said...

‘ചടചടാ’ ശബ്ദമോ? അതെന്നാ?

ശ്രീ said...

ഉത്സവാഘോഷങ്ങളെല്ലാം ഇന്നത്തെ കാലത്ത് കുറഞ്ഞു കൊണ്ടിരിയ്ക്കുകയല്ലേ മാഷേ?

പട്ടേപ്പാടം റാംജി said...

കുറച്ചു വരികളിലൂടെ ഒരു തലമുറയുടെ കഥ വിവരിച്ചത് നന്നായി.

കുസുമം ആര്‍ പുന്നപ്ര said...

kavitha alpam kuudi eenathil akamayirunnu.ennalum kollam.
thank u for visiting my blog