Monday, March 23, 2009

മരണശേഷം (ഒരു പേകിനാവ്)

മഴ പെയ്യുന്നു.

ആർത്തിരമ്പി, എന്തിനെയോ കീഴടക്കാനുള്ള ഉദ്യമത്തോടെ

മുറ്റത്തെ മാവിൻ കൊമ്പിൽ ഒരു പക്ഷിയെപോലെ ആത്മാവ് നനഞ്ഞൊലിച്ചു.

ഇടിയുടെ ശബ്ദം കേട്ടപ്പോൾ പുറത്തെ വാതിലുകൾ കുട്ടികൾ കൊട്ടിയടച്ചു.

എന്റെ ശരീരം ഇന്നലെ അഗ്നി വിഴുങ്ങിയതുകൊണ്ട് ഇന്ന് എനിക്ക് ശരീരമില്ല.

ഏങ്ങോ ചത്തു കിടന്ന ഒരു പക്ഷിയുടെ ശരീരം ഞാൻ കടം വാങ്ങി.

എന്റെ ദുരവസ്ഥ.

മഴനനഞ്ഞ് ശീലിച്ച് പ്രകൃതിയുമായി കൂട്ടുകൂടി നടന്നിട്ടുള്ള പക്ഷിയുടെ ശരീരത്തിലിരുന്ന് ഞാൻ വിറച്ചു.

ആരും വാതിൽ തുറന്നില്ല.

ഞാൻ ഇടക്കിടെ കൂവി കരഞ്ഞു.

ആരും കേട്ടില്ല.

എപ്പോഴോ അടുപ്പിൽ ഉപ്പുകൾ പൊട്ടുന്ന ശബദം കേട്ടു.

അന്നേരം എനിക്ക് മനസ്സിലായി

ഞാനൊരു മരണപക്ഷിയാണെന്ന്.

12 comments:

തണല്‍ said...

കാലന്‍ പക്ഷി..
:)
-എന്തു പറ്റിയെടാ..?നാട്ടില്‍ പ്രശ്നങ്ങളാണോ..?

Sherlock said...

ഇതു കൊള്ളാം അനൂപ്... ആശയം ഇഷ്ടമായി

ഞാന്‍ ആചാര്യന്‍ said...

അനൂപ്, നല്ല കവിത - "പക്ഷിയുടെ ശരീരം കടം വാങ്ങി.."

പകല്‍കിനാവന്‍ | daYdreaMer said...

മഴ തകര്‍ത്തു പെയ്യുന്നുണ്ട്... ചത്ത പക്ഷിയുടെ ശരീരമാവാം മാവില്‍ നനഞ്ഞു വിറക്കുന്നത്‌..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആകെ ഒരു മരണമണം

:)

ഹരീഷ് തൊടുപുഴ said...

മരണം അതോ മാരണമോ??

siva // ശിവ said...

നല്ല ഭാവന....

ഹരിശ്രീ said...

അനൂ‍പ് ഭായ്
നല്ല ആശയം....

:)

raadha said...

നല്ല ആശയങ്ങള്‍..ഒന്ന് കൂടി വായിച്ചിട്ട്..കുറച്ചു നേരം കുത്തിയിരുന്ന് ആലോചിക്കാം

anamika said...

maranam ishtamulla oru subject aanu...
athukonduthanne kavitha vallaathe ishtappettu...
nalla varikal :)

aashamsakal

Mahesh Cheruthana/മഹി said...

മാഷേ,
ചുമ്മാ പേടിപ്പിക്കാതെ!
:)!

Unknown said...

;;