ഇരുട്ടിനെ എനിക്ക് ഭയമാണ്.
കാരണം ഇരുട്ട് എന്റെ മരണമാണ്.
സന്ധ്യ കറക്കുമ്പോള്‍
അകലെ യമപുരിയില്‍ തിളച്ചയെണ്ണയില്‍
മനുഷ്യമാസം പുഴുങ്ങുന്ന മണം.
മെയ് പതിനൊന്നിനു ട്രെയിനിനു തലവച്ച
ദാമോദരേട്ടന് ഇന്നലെ സ്വപനത്തില്‍
വന്നു പറഞ്ഞു.
നീ വാ.
ഇവിടെ ഈ തിളച്ചയെണ്ണയില്‍ നമ്മുക്ക് നീന്തലു പഠിക്കാം.
അമ്മമ്മയെ ദഹിപ്പിച്ചപ്പോള്‍ ശിരസു പൊട്ടിതെറിച്ചു
നീ തിയ്യില് കിടന്നിട്ടുണ്ടോ।?
ദാമോദരേട്ടന് മുറുക്കാന്‍ ക്കറ നിറഞ്ഞ പല്ലുകള്‍
കാട്ടി ഉറക്കെ ചിരിച്ചു
അമ്മേ ............
ഇരുട്ടിനെ എനിക്ക് ഭയമാണ്.
Subscribe to:
Post Comments (Atom)
Labels
- കവിത (17)
- കാലം.ഇവിടെ ഞാൻ തനിച്ചാണ് (1)
- ചിത്രങ്ങൾ (13)
- പലവക (1)
About Me |
14 comments:
അനൂപിന്റെ ആദ്യ കവിതയ്ക്ക് എന്റെ വക തേങ്ങാ.
ഓടോ ..നന്നായിരിക്കുന്നു
അനൂപേ: ഇരുട്ടാണ് യഥാര്‍ത്ഥ സത്യം. വെളിച്ചം ഉണ്ടാക്കപ്പെടുന്നതാണ്, സൂര്യനാലും, മനുഷ്യനിര്മ്മിതങ്ങളാലും. ഇരുട്ടിലല്ലൊ നാം സൃഷ്ടിക്കപ്പെട്ടത്. അപ്പോള്‍ നാം നിഷ്കളങ്കരായിരുന്നു. വെളിച്ചത്തില്‍ നാം അപ്രിയ സത്യങ്ങളെ കണ്ടു തുടങ്ങി അങ്ങിനെ നാം ഇരുളീല്‍ അഭയം തേടി. അതിനാല്‍ ഇരുട്ടിനെ ഭയപ്പെട്ടേണ്ട. തമസ്സാണ് സുഖപ്രദം!!.
ഇരുട്ട് എനിക്കും ഭയം.
നന്നയിരിക്കുന്നു.
നന്നായി, മാഷേ.
:)
ഇരുട്ട് മരണമാണ്......
കൊള്ളാം.... ഇഷ്ടപ്പെട്ടു....
പേടിക്കണ്ട മാഷെ. കാപ്സ് എന്തായാലും കാണും കൂടെ.. :) സോറി ഞാന്‍ സ്വര്‍ഗ്ഗത്തില്‍ മാനേജുമെന്റു ക്വോട്ടയില്‍ ഒരു സീറ്റു ശെരിയാക്കിയിട്ടുണ്ട് ..:)
നിറം ചാലിച്ച സ്വപ്നങ്ങള്‍ സംസാരിക്കുന്നു എന്നോടുതന്നെ...
പക്ഷെ വിദി എന്നോട് നാളെകളെക്കുറിച്ചും
രാത്രിയോടിഷ്ടം എന്നിട്ടും എന്തെ കറുപ്പിനോടിഷ്ടമില്ലാത്തെ..
എങ്ങനെ ഇഷ്ടപ്പെടും വിഷാദം ഒരുവര്ണത്തില് ചാലിക്കുന്നതെന്തിനാ.?
യമപുരിയില്‍ നല്ല പാല് പായസത്തിന്റെ മണം ഉണ്ടാകുമല്ലോ എന്നോര്‍ത്ത് ഞാന്‍ സന്തോഷിച്ചിരിക്കുകയായിരുന്നു..അപ്പോളാ തിളച്ചയെണ്ണയില്‍
മനുഷ്യമാസം പുഴുങ്ങുന്ന മണം എന്നൊക്കെ പറയുന്നെ ഹോ ഭയാനകം
വെറുതെ ആളെ പേടിപ്പിക്കല്ലേ....
മനുഷ്യനെ പേടിപ്പിക്കാല്ലേ?
ഇനിയീ വഴിക്ക് വരാതിരിക്കാനാ?
മരണവും ഇരുട്ടും കൂട്ടുകാരാണെന്ന് പലര്‍ക്കും തോന്നിയിട്ടുണ്ട്.
എന്തേ മരണം വെളിച്ച്ത്തിന്റെ കൂടെ പോവാത്തെ? എന്തെ മരണം ചിരിക്കാത്തേ?
കാപ്പു:നന്ദി
വിമല്‍:ഇരുട്ടാണ് യഥാര്‍ത്ഥ സത്യം. നന്ദി
ബാബുരാജ്:നന്ദി
ശ്രി:നന്ദി
പ്രവീണ്‍:നന്ദി
പാമു:കാപ്പു അവിടെയും കളുഷാപ്പ് തുടങ്ങും
സജി:കറുപ്പ്,വിഷാദം ഇതോക്കെ എന്റെ ചിന്തയില്‍ ക്ലാവു പടര്‍ന്നു കിടക്കുന്നു.ആ ചിന്തക്കള്‍ എന്നെ ഇങ്ങനെയൊക്കെ ചിന്തിപ്പിക്കുന്നു.
കാന്താരിക്കുട്ടി:നരകം തന്നെ സ്വര്‍ഗ്ഗത്തേക്കാള്‍ സുഖം
ശിവ:ഓ.ടോ വാ കൂട്ടിന്
ആഗനേയാ:പേടിപ്പിച്ചതല്ല വെറുതെ ഒരു രസം
കവിത നന്നായിരിക്കുന്നു.
ശ്രിനാഥ്:വെളിച്ചം ജീവിതമായതുകൊണ്ട്
മീനാക്ഷി:നന്ദി
Post a Comment