കലങ്ങി മറഞ്ഞൊഴുകുന്ന തോട്ടിൽ കൊറ്റാലും അരിവാളും മായി
വാളയെ നോക്കി പായുന്നു കുട്ടികൾ
മുറ്റത്ത് വാർക്കയിൽ നിന്നും വീഴുന്ന വെള്ളത്തിൽ കൈകൾ തട്ടി തെറിപ്പിക്കുന്നു
അമ്മയും അച്ഛനും ഉണ്ടാക്കി കൊടുത്ത കടലാസുവള്ളങ്ങൾ ചെറുവെള്ളചാലിൽ
ഒഴുക്കി കൌതുകം പുണ്ടൂന്നു അഞ്ചുവയസ്സുകാരി.
വാഴതണ്ടിലും ചകിരികെട്ടിയ കയറിലും ടയറിലും കയറി വെള്ളക്കെട്ടിൽ നീന്തലു പഠിക്കുന്നുണ്ട് ചിലർ.
മഴയിൽ ഓടി നടന്ന് കുളിക്കുന്നു ചിലർ.
മഴം വെള്ളം ചാലുകളായി പറമ്പിൽ കെട്ടി നിറുത്തുന്നു ചിലർ.
മഴയുടെ തണുപ്പിൽ സുഖമായുറങ്ങുന്നു ചിലർ.
ബാറിലെ ഇരുളിമയിൽ രണ്ട് പെഗ്ഗടിച്ച് ലോകകാര്യങ്ങൾ പറയുന്നു ചിലർ.
ഈ നശിച്ച മഴ ഒന്നു മാറിയിരുന്നെങ്കിൽ എന്നു വിലപിക്കുന്നു ചിലർ.
ഹാ മഴ നിനക്ക് എത്രയെത്ര ഭാവങ്ങൾ