ഇരുട്ടിനെ എനിക്ക് ഭയമാണ്.
കാരണം ഇരുട്ട് എന്റെ മരണമാണ്.
സന്ധ്യ കറക്കുമ്പോള്‍
അകലെ യമപുരിയില്‍ തിളച്ചയെണ്ണയില്‍
മനുഷ്യമാസം പുഴുങ്ങുന്ന മണം.
മെയ് പതിനൊന്നിനു ട്രെയിനിനു തലവച്ച
ദാമോദരേട്ടന് ഇന്നലെ സ്വപനത്തില്‍
വന്നു പറഞ്ഞു.
നീ വാ.
ഇവിടെ ഈ തിളച്ചയെണ്ണയില്‍ നമ്മുക്ക് നീന്തലു പഠിക്കാം.
അമ്മമ്മയെ ദഹിപ്പിച്ചപ്പോള്‍ ശിരസു പൊട്ടിതെറിച്ചു
നീ തിയ്യില് കിടന്നിട്ടുണ്ടോ।?
ദാമോദരേട്ടന് മുറുക്കാന്‍ ക്കറ നിറഞ്ഞ പല്ലുകള്‍
കാട്ടി ഉറക്കെ ചിരിച്ചു
അമ്മേ ............
ഇരുട്ടിനെ എനിക്ക് ഭയമാണ്.
Tuesday, April 29, 2008
Subscribe to:
Posts (Atom)
Labels
- കവിത (17)
- കാലം.ഇവിടെ ഞാൻ തനിച്ചാണ് (1)
- ചിത്രങ്ങൾ (13)
- പലവക (1)
About Me |